Image

പി.സിയുടെ പരിഹാസവും നടിയുടെ കത്തും പിന്നെ കമ്മിഷന്റെ കുത്തും(എ.എസ് ശ്രീകുമാര്‍)

എസ് ശ്രീകുമാര്‍ Published on 15 August, 2017
പി.സിയുടെ പരിഹാസവും നടിയുടെ കത്തും പിന്നെ കമ്മിഷന്റെ കുത്തും(എ.എസ് ശ്രീകുമാര്‍)
'ചീനക്കടയിലെ കാളക്കൂറ്റ'നെപ്പോലെ കേരളത്തിന്റെ പൊതുസമൂഹത്തെ ചവിട്ടിമെതിക്കുന്ന വ്യക്തിയെന്നാണ് പലരും പൂഞ്ഞാര്‍ എം.എല്‍.എ  പി.സി ജോര്‍ജിനെ വിശേഷിപ്പിക്കുന്നത്. നാവില്‍ വിളയാടുന്ന 'സരസ്വതി'യാല്‍ വിവാദങ്ങളുണ്ടാക്കി അതില്‍മേല്‍ അടയിരിക്കുന്ന ഈ ജനപ്രതിനിധി തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ചവരുടെ നേരേ തോക്കെടുത്ത് തെറിപൊങ്കാലയിടാനും മടിക്കില്ലെന്ന് ഏതാനും നാള്‍ മുമ്പ് തെളിയിച്ചിരുന്നു. ഇപ്പോള്‍, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അങ്കമാലി ജയിലില്‍ സസുഖം പാര്‍ക്കുന്ന നടന്‍ ദിലീപിന്റെ വക്കാലത്തെടുത്ത് വാദിക്കുന്ന പി.സി, താന്‍ കുഴിച്ച കുഴില്‍ തന്നെ അകപ്പെട്ടിരിക്കുന്നു. നടിക്കെതിരെ ചാനല്‍ അഭിമുഖങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന്റെ പേരില്‍ പി.സിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്.

എന്നാല്‍ ഒരു വനിതയെ മോശപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ തനിക്കെതിരെ നടപടിയെടുത്ത വനിതാ കമ്മിഷനെതിരെയും പി.സി ജോര്‍ജ് നാവെടുത്ത് ശ്രേഷ്ഠ മലയാളത്തില്‍ പുലമ്പി. വനിതാ കമ്മിഷനെ ഇങ്ങനെ പരിഹസിക്കുകയാണ് പൂഞ്ഞാര്‍ മലയാളി...''വനിതാ കമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണ്. അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു. കമ്മീഷന്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടത്. നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ ഞാന്‍ സഹകരിക്കാം. പാവപ്പെട്ട പുരുഷന്മാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ..? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷന് നല്‍കുന്ന മൊഴിയിലൂടെ പുറത്ത് കൊണ്ടുവരും. ആദ്യം നിങ്ങള്‍ നല്ല കാര്യം ചെയ്യൂ. അല്ലാതെ എന്റെ മൂക്ക് ചെത്താന്‍ ഇങ്ങോട്ടു വരേണ്ട. ഇതുകൊണ്ടും ഞാന്‍ പേടിക്കില്ല. അതിന് വേറെ ആളെ നോക്കണം...''

ഗ്രാമീണ ഭാഷാ പ്രയോഗം തുടരുന്നു...''വനിതാ കമ്മീഷന്‍ നോട്ടീസയച്ചാല്‍ സൗകര്യപ്രദമായ ദിവസമാണെങ്കില്‍ പോകും. കമ്മീഷന് മുന്നില്‍ എല്ലാ അവളുമാരുടെയും സ്വഭാവം തെളിവുവച്ച് വിശദീകരിക്കും. മോശമായി ജീവിക്കുന്ന സ്ത്രീകളുടെ കയ്യിലിരുപ്പ് പറയാം. അത് കൊണ്ട് കമ്മീഷനില്‍ വരുന്നത് എനിക്ക് ഇഷ്ടമാണ്. കമ്മീഷനിലാകുമ്പോള്‍ പേരുവച്ചു തന്നെ പറയാം. അതിന് ഒരു അവസരം നല്‍കാനായി എത്രയും പെട്ടെന്ന് കമ്മീഷന്‍ ഒരു തീയതി തീരുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഒന്നും തന്നെ കിട്ടില്ല. അപമാനിക്കപ്പെടാന്‍ വേണ്ടി നടക്കുന്ന സ്ത്രീകളെുടെ ഗുണവതികാരം പറയുമ്പോള്‍ വേദനിച്ചിട്ട് കാര്യമില്ല. എനിക്കും ഭാര്യയും അമ്മയും മകളും പെങ്ങളുമുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ 100 ശതമാനം ബോധ്യത്തോടെയാണ്. ഒരു വനിതയുടെയും അഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പേരു പറഞ്ഞിട്ടില്ല. കേസന്വേഷണത്തിലെ പോലീസിന്റെ പാളിച്ചയാണ് ചൂണ്ടിക്കാട്ടിയത്...'' പി.സി ജോര്‍ജ് അമിത വിനയത്തോടെ പറയുന്നു.

എന്നാല്‍ പി.സി ജോര്‍ജ് നടത്തിയ പ്രസ്താവന പദവി മറന്നുള്ളതാണെന്നും ഇത്തരം വിരട്ടലുകള്‍ തങ്ങളോട് വേണ്ടെന്നും വനിതാ കമ്മിഷന്‍ ചയര്‍പേഴസ്ണ്‍ എം.സി ജോസഫൈന്‍ തിരിച്ചടിച്ചു. ''നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കാല്‍നൂറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ല. പ്രബലമായ നിരവധി പേര്‍ കമ്മീഷനു മുമ്പില്‍ ഹാജരായി മൊഴി തരികയും നിയമവ്യവസ്ഥകള്‍ അംഗീകരിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തിട്ടുണ്ട്. ആരുടെയും വിരട്ടല്‍ വിലപ്പോകില്ല. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാനും വനിതാ കമ്മീഷന് അധികാരം നല്‍കുന്ന നിയമം നിയമസഭ പാസാക്കിയതാണ്. നിയമ സംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറുപുലര്‍ത്തേണ്ടവരാണ് ജനപ്രതിനിധികള്‍...'' പത്രക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കി.

എന്തായാലും പി.സി. ജോര്‍ജ് കൂടുതല്‍ കുടുക്കിലേക്ക് തന്നെയാണ് പോകുന്നത്. പി.സിക്കെതിരെ  നടി, ''ഇനി മുന്നോട്ടു പോകാനാവില്ല'' എന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നു. പി.സി. ജോര്‍ജ് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് രാഷ്ട്രീയ, സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള അഭിപ്രായങ്ങള്‍ പറയുകയാണ്. ജനപ്രതിനിധിയടക്കമുള്ളവര്‍ ചേര്‍ന്നു രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിര്‍ണയങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടെന്നും നടി പറയുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കലക്ടീവ് ആണ് നടിയുടെ കത്ത് പുറത്തുവിട്ടത്.

''പി.സി.ജോര്‍ജിനെ പോലുള്ളവര്‍ താന്‍ എന്തു ചെയ്യണമെന്നാണു കരുതുന്നത്..? ആത്മഹത്യ ചെയ്യണമായിരുന്നോ..? അതോ മനോനില തെറ്റി ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ..? അതോ സമൂഹമധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ..? ഞാനെന്തു തെറ്റാണു ചെയ്തതെന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നെങ്കില്‍ നന്നായിരുന്നു. സിനിമയില്‍ അഭിനയിച്ച് ഉപജീവനം നടത്തുന്ന ആളാണ് ഞാന്‍. തൊഴില്‍ ചെയ്യാതെ ജീവിക്കുക അസാധ്യമാണ്. സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞാണ്, നേരത്തെ ചെയ്യാമെന്നേറ്റ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. ആ സഹപ്രവര്‍ത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ സിനിമയിലേക്കുള്ള മടക്കം സാധ്യമാകുമായിരുന്നോ എന്നുതന്നെ സംശയമാണ്...'' നടി കത്തില്‍ പറയുന്നു.

''അപകീര്‍ത്തിപരമായ പ്രസ്താവന പുറപ്പെടുവിച്ചതിനെതിരേ സ്വമേധയാ കേസെടുക്കുമെന്നറിയിച്ച സംസ്ഥാന വനിതാ കമ്മിഷനെ പി.സി. ജോര്‍ജ് ഏതൊക്കെ നിലയില്‍ അപമാനിച്ചു കൊണ്ടിരിക്കുന്നുവെന്നും അങ്ങു കാണുന്നുണ്ടല്ലോ. വനിതാ കമ്മിഷന്‍ തന്റെ മൂക്ക് ചെത്താന്‍ ഇറങ്ങിയിരിക്കയാണെന്നും തന്റെ നേരെ വന്നാല്‍ മൂക്കു മാത്രമല്ല മറ്റുപലതും വരുന്നവര്‍ക്കു നഷ്ടമാകുമെന്നുമാണു ജോര്‍ജ് കഴിഞ്ഞദിവസം പ്രസംഗിച്ചത്. ആയിരക്കണക്കിന് സ്ത്രീകള്‍ തങ്ങള്‍ക്കു നീതി കിട്ടാന്‍ ആശ്രയിക്കുന്ന സ്ഥാപനത്തിനെതിരേ ഇത്ര കടുത്ത ഭാഷയില്‍, ഒരു ലജ്ജയുമില്ലാതെ അദ്ദേഹത്തിനിതു പറയാമെങ്കില്‍ എന്നെപ്പോലുള്ള സ്ത്രീകളെ അദ്ദേഹത്തിന് എത്രയോ അധിക്ഷേപിച്ചു കൂടാ..? ആക്രമിക്കപ്പെട്ട ഒരു സ്ത്രീയും ഇതുപോലെ ജനമധ്യത്തില്‍ വീണ്ടുംവീണ്ടും അവമതിക്കപ്പെടരുത്. ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും മൂക്കരിയാന്‍ വന്നാല്‍ മറ്റ് പലതും അരിഞ്ഞുകളയുമെന്ന് ഒരു ജനപ്രതിനിധിയും പറയാനിടവരരുത്. സര്‍, ഇത്ര മാത്രമേ എനിക്ക് പറയാനുള്ളൂ. എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്...'' ഇങ്ങനെയാണ് ദീര്‍ഘമായ പരാതിക്കത്ത് അവസാനിക്കുന്നത്.

ഇതോടെ പി.സി ജോര്‍ജ് കൂടുതല്‍ കുരുക്കിലായി. നടിക്കെതിരായ പരാമര്‍ശങ്ങളില്‍ വനിതാ കമ്മീഷന്‍ ജോര്‍ജിനെതിരെ കേസെടുത്തതിന് ശേഷമാണ് നടി തന്നെ നേരിട്ട് രംഗത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ പൊലീസിനും കേസെടുക്കേണ്ടി വരും. നടിയുടെ പേര് ഒഴിവാക്കിയാണ് കത്ത് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ നടിയുടെ പ്രസ്താവന കൊടുത്തപ്പോള്‍ വിമെന്‍ ഇന്‍ കളക്ടീവ് പേര് കൊടുത്തിരുന്നു. ഇത് പുലിവാലുമായി. ഈ സാഹചര്യത്തിലാണ് നടിയുടെ പേര് ഒഴിവാക്കി കത്ത് പുറത്തുവിട്ടത്.

ജനപ്രതിനിധികളുടെ അതിരുവിട്ട പരാമര്‍ശങ്ങള്‍ കൊണ്ട് കേരള രാഷ്ട്രീയരംഗം പലപ്പോഴും സംസ്‌കാരശൂന്യവും മലീമസവുമാവാറുണ്ട്. രാജ്യത്ത് അനുദിനം സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമപരമ്പരകളും അസഭ്യ വര്‍ഷങ്ങളും നടക്കുന്നു. അതിന് മകുടം ചാര്‍ത്തുന്ന, അതിന്റെ പിന്നിലെ സാംസ്‌കാരിക ജീര്‍ണത തുറന്നുകാണിക്കുന്ന, വിവാദങ്ങളാണ് മലയാളികളെ അപമാനിതരാക്കി നമ്മുടെ മാധ്യമങ്ങളില്‍ അരങ്ങുതകര്‍ക്കുന്നത്. പി.സി. ജോര്‍ജിന്റെ പ്രസംഗവും ന്യൂജനറേഷന്‍ സിനിമയും കുട്ടികളെ കാണിക്കരുതെന്ന് കേരളനാട്ടിലെ രക്ഷിതാക്കള്‍ക്ക് ഒരാഹ്വാനം നേരത്തേ കിട്ടിയിരുന്നു. കാരണം രണ്ടിലും ഒരുപോലെ 'ആദിദ്രാവിഡപദങ്ങള്‍' വിളയാടുന്നുണ്ട്. കേരള സഭയില്‍ അംഗമായിരിക്കുന്ന ഓരോ ജനപ്രതിനിധും സഭയുടെ മാത്രമല്ല സഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെയും നാടിന്റെയും അന്തസും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ബാധ്യസ്ഥരാണ്. അതിന്മേല്‍ നിഴല്‍ വീഴ്ത്തി വികൃതമാക്കുന്ന ഏതു നടപടിയും നാടിന്റെയും സംസ്‌കാരത്തിന്റെയും നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. പി.സി ജോര്‍ജിനെപ്പോലുള്ളവര്‍ അത് തിരിച്ചറിഞ്ഞില്ലെന്നാണോ..?


പി.സിയുടെ പരിഹാസവും നടിയുടെ കത്തും പിന്നെ കമ്മിഷന്റെ കുത്തും(എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Anthappan 2017-08-15 08:28:10
Boycott P. C., George in America. He is stinking . He is the person tarnishing the image of women and blaming them. What a horrible skunk he is! Whoever sponsoring him to America, please tell him to stay in Kerala. If we don't protect the image of our women who else will?2
മനോരോഗചികിത്സകൻ 2017-08-15 10:34:24
പുരുഷമേധാവിത്വത്തിൽ നിന്ന് പുറത്തുവരാൻ മടികാട്ടുന്ന  കേരളത്തിന്റെ പ്രതിനിധിയാണ് പി. സി. ജോർജ്ജ്.  ലോകത്തിന്റെ മാറ്റങ്ങൾ മനസിലാക്കാതെ മാടമ്പി സംസ്കാരത്തിൽ വിസ്വാസിക്കുന്ന ഒരു ഉദ്ധണ്ടൻ. തലയിലുള്ള ഊർജ്ജത്തേക്കാൾ ശരീരത്തിലുള്ള ഊർജ്ജത്തിൽ നിന്നാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. സാധാരണ മനുഷ്യൻ സംസ്ക്കാര സമ്പന്നനുകുന്നത് തലയിൽ നിന്ന് വരുന്ന ഊർജ്ജം ഉപയോഗിച്ച് ചിന്തിക്കുമ്പോളാണ്. അത് ഇയാളിൽനിന്ന് പ്രതീക്ഷിക്കണ്ട. ഇയാളുടെ ശരീര ഭാഷയും വർത്തമാനവും വച്ച് വിലയിരുത്തുമ്പോൾ ഇയാൾ സ്ത്രീകളെ വെറും ഒരു  ലൈംഗിക ഉപകാരണമായിട്ടാണ് കാണുന്നത്. അതുകൊണ്ട് സ്ത്രീകളോട് ഏറ്റവും താണരീതിയിലുള്ള സംസാരങ്ങൾ നടത്തുന്നു. അയാൾക്ക് ഭാര്യയും പെൺമക്കളും അമ്മയും ഒക്കെ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടങ്കിലും ആരോടും ഒരു കടപ്പാടുള്ളതായി തോന്നുന്നില്ല. ഇയാളിൽ കൂടി നാടിനോ നാട്ടാർക്കോ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.  ഇയാളും ട്രംപും ഒക്കെ ജനങ്ങൾക്ക് പറ്റിയ അബദ്ധമാണ്. 'മൂഢന്റെ മുതുകിന് വടി' എന്ന പ്രയോഗം ഇയാൾക്ക് ചേർന്നതാണ്. 'പാപികളുടെ വഴിയിൽ നടക്കാതെയും പരിഹാസികളുടെ ഇരിപ്പാടത്തിൽ ഇരിക്കാതെയും' ഇരുന്നാൽ അമേരിക്കൻ മലയാളികൾക്ക് കൊള്ളാം

dileep-PC Fan 2017-08-15 10:42:23
അല്ല, പി.സി. ജോര്‍ജ് എന്താ ചെയ്തത്? ഒരഭിപ്രായം പറഞ്ഞു. അതേ അഭിപ്രായമുള്ളവര്‍ കേരളത്തില്‍ ധാരാളമുണ്ട്
എന്തു ചെയ്തിട്ടാണു ദിലീപ് അകത്തു കിടക്കുന്നത്? സ്ഥിരം കുറ്റവാളിയായ സുനിയോട് വര്‍ഷങ്ങല്ക്കു മുന്‍പ് എന്തൊ പരഞ്ഞിരിക്കാം. എന്താണു പറഞ്ഞതെന്നും എന്തു ചെയ്യണമെന്നുമാണു പറഞ്ഞതെന്നു ആര്‍ക്കറിയാം? 

Dr.Newyork 2017-08-15 11:13:10
If you don't believe in Evolution due to religious faith, here is a proof for you. From bi-peds > gorillasa> > chimp > humans . In between many sub species got diverted. George & many malayalees belong to those diverted species. They may talk, walk, act like humans, but they are not. Those who are like him support him and praise him. Do not get deceived, they are not humans. 
Darwin 2017-08-15 12:07:02
പീ സി ജോർജ്ജ് എന്താ ചെയ്‍തത് എന്ന് ദിലീപിനോട് ചോദിച്ചാൽ എന്തായിരിക്കും ദിലീപിന്റെ മറുപടി? അത് തന്നെയാണ് ദിലീപ് കാസ്റ്റഡിക്കുള്ള മറുപടി. പക്ഷെ Dr. Newyork പറഞ്ഞതാ ശരി
മനോരോഗചികിത്സകൻ 2017-08-15 20:48:34
   മേധാവിക്ക് 'മദ്യം ' എന്നൊരു അർത്ഥവും ഉണ്ട് . മദ്യപിച്ച പുരുഷൻ എന്ന അർത്ഥത്തിലാണ്  ഞാൻ അത് ഉപയോഗിച്ചത്. മദ്യം കഴിച്ചിട്ട് വർത്തമാനം പറയുന്നവരുടെ മനോവിജ്ഞാനീയത എന്ന് പറയുന്നത് അവർ ' ഇവിടെ ഈ പണ്ഡിത ശ്രേഷ്ഠൻ   പറഞ്ഞതുപോലെ ബുദ്ധിപരമായി ആണ് സംസാരിക്കുന്നതെന്നാണ്.  ജനം തിരഞ്ഞെടുത്തു വിടുന്ന സാമാജികർ എല്ലാം ബുദ്ധിയുള്ളവരായിരിക്കണം എന്നില്ല. അതുകൊണ്ട് ഞാൻ മദ്യപിച്ച പുരുഷൻ എന്ന അർത്ഥമുള്ള പുരുഷ മേധാവി എന്ന പദം ഉപയോഗിച്ചത്.    അധീനം   എന്ന വാക്ക് അധീനം അല്ലെങ്കിൽ കീഴടങ്ങിയ എന്ന അർത്ഥം ഉണ്ട് . അപ്പോൾ നമ്മളുടെ പണ്ഡിതൻ പറഞ്ഞ 'അധീശത്വത്തിന് കീഴടങ്ങി നിൽക്കുന്ന എന്ന അർത്ഥം ഉണ്ട്. എന്നാൽ പി.സി ജോർജ് മദ്യപിച്ചു നിൽക്കുന്നതുകൊണ്ടു കീഴടങ്ങി നില്ക്കാൻ സാധ്യത ഇല്ല . ഒരു പക്ഷെ വീട്ടിൽ ഭാര്യയുടെ മുന്നിൽ പണ്ഡിത ശ്രേഷ്ഠൻ  പറഞ്ഞതുപോലെ അധീശത്വത്തിൽ ആയിരിക്കാൻ സാധ്യത ഉണ്ട് .  

            പീ.സി ജോർജ്ജും അയാളെ ന്യായികരിക്കാൻ ശ്രമിക്കുന്നവർക്കും 'ട്രമ്പിസം ' എന്ന മനോരോഗമാണ്.  അത് സമൂഹത്തിന് അപകടകരമാണ്.  ജന്മസിദ്ധമായി ഇവർ സ്ത്രീകളെ അടിമകളാക്കി വാഴാൻ ശ്രമിക്കുന്നവരാണ്. സമയം ആകുമ്പോൾ ഇവർ കുറുക്കനെപ്പോലെ കൂവും. ജനങ്ങൾ അത് മനസിലാക്കി സമൂഹത്തിൽ നിന്ന് ഇത്തരക്കാരെ ഒഴിവാക്കേണ്ടാതാണ്. എന്റെ രോഗനിർണ്ണയ പ്രകാരം ഇവർ സ്ത്രീകളെ ഉപകരണമായി കാണുന്നവരാണ് .
ഡോ.ശശിധരൻ 2017-08-15 13:57:50
ബഹുഃമാനപെട്ട സാമാജികനായ ശ്രി.ജോർജിനെ കുറിച്ച് ഇവിടെ താഴെ എഴുതിയിരിക്കുന്നതിൽ ഒരു പദം നന്നായി ശ്രി .ജോർജിന് ചേരുന്നതാണ് . പുരുഷമേധാവിത്വം ! ഇതിനേക്കാൾ നല്ല അന്തസ്സുള്ള ആലങ്കാരികമായ പരിവേദമുള്ള മറ്റൊരു പദമില്ല അദ്ദേഹത്തെ വിശേഷിപ്പിക്കാൻ !നന്നായി കാര്യങ്ങളെ ഗ്രഹിക്കാനും ,ധരിക്കാനുമുള്ള  കഴിവാണ് മേധാവിത്വം .'മേധാ' എന്ന ശബ്ദത്തിന്റെ അർഥം നല്ലഗ്രഹണ ശക്തി ,നല്ലധാരണ ശക്തി എന്നാണ് .മേധാവി എന്ന ശബ്ദത്തിന്റെ തസ്യ രൂപമാണ് മേധാവിത്വം.മലയാളഭാഷയിലെ വികലമായ ,പൂർണമായും തെറ്റായ പ്രയോഗങ്ങളാണ്  പുരുഷമേധാവിത്വം,ബ്രാഹ്മണമേധാവിത്വം  എന്ന പ്രയോഗങ്ങൾ.(നിഷേധരൂപമാണ് വേണ്ടതെങ്കിൽ അധീശത്വം എന്നാണ് എഴുതേണ്ടത്, പറയേണ്ടത്.പുരുഷഅധീശത്വം , ബ്രാഹ്മണ അധീശത്വംഎന്നതാണ് ശരിയായ നിഷേധരൂപം ) സ്വന്തം സ്വരൂപം തന്നെയാണ് ശ്രീ ജോർജിന്റെ സ്വരൂപം എന്ന് തിരിച്ചറിയുന്പോൾ  പല നാമങ്ങളിൽ  പ്രതികരണ കോളങ്ങളിൽ പ്രത്യക്ഷപെട്ടു  ചെളിവാരി എറിയുന്നത്  താൻ തന്നെ തന്നെയാണ്  എന്ന് സ്വയം ബോധ്യപ്പെടും .അവസാനം ചെളി വാരി വാരി എറിഞ്ഞു  ആ കുഴിയിലെ ചെളി തീർന്ന് അതിലെ വെള്ളം തെളിയുന്പോൾ ആ വെള്ളം തന്നെ കുടിക്കേണ്ടി വരും എന്നതിൽ ഒട്ടും ശങ്കയില്ല.സിംഹത്തെ കാണുന്പോൾ പട്ടികൾ കുരയ്‌ക്കുന്നത്‌ സ്വാഭാവികം.
(ഡോ.ശശിധരൻ)
Ninan Mathullah 2017-08-16 05:50:44
We do not approve everything that P C George does or says. But he is more courageous than many here throwing mud at others sitting in the dark. We need to respect ladies. But that does not mean all ladies are saints. Criminals and bad apples are in that group also as they are in men. We might judge others by our knowledge. We might think all ladies are like our wives, mothers or sisters. But bad apples are in that group also. It is easy to comment anonymously. Nobody knows their true nature.
Anthappan 2017-08-16 07:41:11

P.C. George is not a courageous leader; he is a controlling person who deserved to be isolated and treated for his sickness

Courage is something that everybody wants — an attribute of good character that makes us worthy of respect. From the Bible to fairy tales; ancient myths to Hollywood movies, our culture is rich with exemplary tales of bravery and self-sacrifice for the greater good.  Jesus, Abraham Lincoln, M. K. Gandhi, Martin Luther King and Nelson Mandela, who chose to speak out against injustice at great personal risk are courageous.  They were not abusing verbally.  Mathulla knows how Jesus treated Mary Magdalene even though she was not saint.   He was not spooking out obscene language on her but dealing with respect.  The comment written by the so-called people with name and degrees and defending P. C. George are worse than the people writing without name.   

നാരദന്‍ 2017-08-16 08:25:18
ഗുണ്ടായിസം + മരത്തല =  GEORGE 
ഗുണ്ടായിസത്തിന്‍  അറ്റത്തു  ഒരു  മര തല കൂടി  കൂട്ടിയാല്‍  അതു  ജോര്‍ജ്  ആയിടും .
ഡോ.ശശിധരൻ 2017-08-16 09:59:42
പഴചാറിൽ  നിന്നും ഉണ്ടാക്കിയ ഒരു  പാനീയം എന്നാണ് ആ ധാതുവിന്റെ  മറ്റൊരു ശബ്ദാർത്ഥം .ആ പദത്തിന് ഏതോ ഒരു പൊട്ട അറിവുള്ളവൻ മദ്യം എന്ന് ഏതോ ഒരു പൊട്ട നിഘണ്ടുവിൽ രേഖപെടുത്തിയത് സ്വീകരിച്ചു ന്യായികരിച്ചതു  വളരെ  നന്നായി.മേധാവി പാനീയം (സോമപാനം )കുടിച്ചു കൊണ്ടിരിക്കുന്ന ദേവിയെ കൊല്ലാൻ വേണ്ടി ഒരു അസുരൻ കൈയിൽ നിറയെ ആയുധവുമായി  പാഞ്ഞു അടുത്തുവരുമ്പോൾ  ആ അസുരനോട് നിൽക്കവിടെ ,ഞാൻ ഇതൊന്നു  കുടിച്ചു തീർത്തു കൊള്ളട്ടെ  എന്ന് പറഞ്ഞ ദേവിയുടെ പിൻ തലമുറക്കാരാണ് ഞങ്ങൾ സ്ത്രീകൾ എന്ന് അവർ സ്വയം  മറന്നു പോകുന്നു . ആ ധൈര്യത്തെ ഇന്നത്തെ പുരുഷന് പോലും അതിശയമാണ് !അറിവുള്ള ആളുകൾക്ക്  അറിയാതെ ഒരു ദൗർബല്യം വന്നാൽ  അത് അവർ ഉദാത്തമായ മുഖംമുടികൾ വെച്ച് കൊണ്ട്  ആ ദൗര്ബല്യത്തെ ,തെറ്റിനെ  പല പ്രകാരത്തിൽ ,പല തലത്തിൽ ന്യായികരിച്ചു കൊണ്ടേയിരിക്കും .അറിവില്ലാത്ത ഒരാളാണെങ്കിൽ ആ തെറ്റിനെ അംഗീകരിക്കും .ഇതാണ് അറിവുള്ളവനും അറിവില്ലാത്തവനും തമ്മിലുള്ള അന്തരം.ഇതു ലോക സഹജമാണ് ! 
(ഡോ.ശശിധരൻ)
Ninan Mathullah 2017-08-16 11:05:24

Courage, good character etc are subjective terms. What is good for one is not good for another. What is courage for one is stupidity for another. I know the meek Jesus and the Jesus who had no problem to use physical force when necessary (Jesus was Prophet, King and Priest). It is necessary to use obscene language sometimes. When parents rebuke children they do not use nice language always. In our Industrial Psychology class at University of Cochin, one of the student was reported as not using any obscene language (pious). In the class Dr. Alex P Lukose (Docrorate from Harward) asked the student to call his friend sitting beside him a bad name, and he thought for a long time and called him pig and laughed loud. This was a management class and sometimes managers must use appropriate language to rebuke employees. In the company, I worked in India an employee was caught stealing and the obscene word the manager used with such force that the employee had to step back several feet. Do you think the world empires like Babylonian Persian, Greek and Roman and recent British empire all built with nice language on this rebellious human species? Politicians and administrators are like Kings as rulers. Their job is not the job of a writer (prophet) or priest. They must use foul language or force when necessary. Those who do not know how to use these appropriately better not become a Minister or President. Their job as rulers is to subdue thieves, thugs and robbers.

മനോരോഗചികിത്സകൻ 2017-08-16 21:04:09
മേധാവിക്ക് ബുദ്ധി എന്ന് അർഥം കൊടുത്തതിന് തൊട്ടടുത്തായി മദ്യം എന്നും ശ്രീകണ്ടേശ്വരത്തിന്റ ശബ്ദത്താരാവലിയിൽ കൊടുത്തിട്ടുണ്ട്. ബുദ്ധി എന്നർത്ഥത്തെ എടുത്തിട്ട്, മദ്യം എന്ന അർഥം പൊട്ടയാണ് എന്ന് പറയുന്നതിന്റെ ഔചത്യം മനസിലാകുന്നില്ല.  മനഃശാസ്ത്ര പരമായി അദ്ദേഹത്തിന്റ പ്രശ്നം 'ഈഗോ' യാണ് പി.സി. ജോർജ്ജിനും ട്രമ്പിനും ഓക്ക ഇതേ പ്രശ്നം തന്നെ. ആരെങ്കിലും അവരുടെ ഈഗോയുടെ സ്നായുവിൽ തൊടുമ്പോൾ അവർക്കത് സഹിക്കില്ല. എന്നെ ചോദ്യം ചെയ്യാൻ നീ ആരെടാ എന്ന ചോദ്യമാണ് .  ഇതിനെ ബുദ്ധി എന്ന് വിളിക്കാൻ പറ്റില്ല. ഇതിന് കാരണം ദർപ്പം തന്നെ  വനിതാ കമ്മീഷൻ തെളിവ് കൊടുക്കാൻ വിളിച്ചപ്പോൾ ഞാൻ മറ്റുള്ളവരെപ്പോലെയല്ല എനിക്ക് തോന്നിയാൽ ഞാൻ വന്ന് തെളിവ് തരും എന്ന് പറഞ്ഞ ഈ ബുദ്ധിമാനായ സാമാചികന് താൻ മറ്റുള്ളവരെക്കാൾ എന്തോ പ്രത്യകത ഉണ്ടെന്നുള്ള തെറ്റായ ധാരണയാണ് . തടിയും പൊക്കവുമാണ് കാരണമെങ്കിൽ ആനക്കും ഇയാളെപ്പോലെ പെരുമാറാമല്ലോ? പക്ഷെ ആന മദം പൊട്ടുമ്പോൾ മാത്രമേ ഇയാളുടെ അവസ്ഥയിൽ എത്തിച്ചേരുകയുള്ളു.  പി. സി. ജോർജ്ജും ട്രംപും ഒക്കെ ഒരേ തൊഴുത്തിൽ കെട്ടാവുന്ന പോത്തുകളാണ് .  സ്ത്രീകളെ അധീനരായി കാണുന്ന   അതിവിചിത്രങ്ങളായ ചിന്തകളിലും പ്രവൃത്തികളിലും ഏര്‍പ്പെടുന്ന ചിത്തരോഗി  
Confused 2017-08-17 04:02:23
മാത്തുള്ള പത്രോസിനെപ്പോലെ ജീസസിനെ തള്ളി പറഞ്ഞു തുടങ്ങി .  കായബലം ഉപയോഗിക്കുന്നതും ചീത്ത വിളിക്കുന്നതും ന്യായികരിച്ചുകൊണ്ടാണ് അദ്ദേഹം ഇത്തവണ എഴുതിയിരിക്കുന്നത്.  എങ്ങനെ വീണാലും മാത്തുള്ളക്കും ഡോ. ശശിധരനും നാല് കാലിൽ നില്ക്കണം .

കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ(2)
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ(2‌)
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..)
vayanakaaran 2017-08-17 04:42:25
ശാരീരികവും മാനസികവുമായി തളർത്തുന്ന ഒരു ഹീന കർമ്മത്തിനിരയായവൾ അധികം വൈകാതെ അഭിനയിക്കാൻ പോയതെങ്ങനെ എന്ന ജോർജിന്റെ സംശയം ന്യായമാണ്. അതിനു അയാളെ വിചാരണചെയ്യാനും പ്രമുഖരോത്ത് പടമെടുക്കാൻ കൊതിക്കുന്ന മലയാളികളുടെ സംഘടനയിൽ പ്രവേശിക്കയില്ലെന്നും പറയാനും  അയാളും ട്രംപും ഒരു പോലെയാണെന്നു പറയാനും  വേണ്ടി
ഇങ്ങനെ കമന്റ് എഴുതി സുഖിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം. ജോർജ് ഈ കമന്റുകൾ കാര്യമാക്കാൻ പോകുന്നില്ല. വനിതാ കമ്മീഷനോട് അദ്ദ്ദേഹം പറഞ്ഞത് ശരിയാണ്  വേറെ എത്രയോപ്രധാനപ്പെട്ട കാര്യങ്ങൾ കിടക്കുന്നു. അയാളുടെ സംസാര രീതിയും പെരുമാറ്റവും നന്നാക്കലാണോ വനിതാ കംമീഷന്റെ ചുമതല. പൊട്ടൻ ആട്ടം കാണാൻ പോയ അമേരിക്കൻ മലയാളികളു വനിതാ കമ്മീഷന് ഒപ്പം നിൽക്കുന്നത് രസകരം. അതിനിടയിൽ മലയാള വ്യാകരണവും അർത്ഥം പറച്ചിലും. ഇരയുടെ പേര് പറയാൻ പാടില്ല കുറ്റം തെളിഞ്ഞേലിങ്കിലും ഒരാളെ പിടിച്ച ജയിലിൽ ഇടാം  അയാളെ അപഹസിക്കാം. എന്തൊരു നീതി?
നാരദൻ 2017-08-17 08:55:33

എന്താ vaayanakkaara കൊണ്ടോ? കഷ്ടമായിപ്പോയി മനഃശാസ്ത്രവിദഗ്ദൻ ആള് തൊരപ്പനാണെന്ന് തോന്നുന്നു. തുരന്നു തുരന്ന് അവൻ ഒര അവന്മാരുടെ ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ചീഞ്ഞളിഞ്ഞ ചിന്തകൾ പുറത്ത് എടുത്തിടുന്നുണ്ടു.  ഇത് കഴിഞ്ഞിട്ടായിരിക്കും ചികിത്സ അല്ലെ? കൊള്ളാം


ഡോ.ശശിധരൻ 2017-08-17 09:27:33
മദ്യം കഴിച്ചു (കഴിച്ചപോലെ ) സംസാരിക്കുന്ന വ്യക്തിയെ 'പുരുഷമേധാവി' എന്ന് വിളിക്കുന്നത് ശരിയാണ് എന്ന് യൂക്തിപൂർവം തോന്നുകയാണെകിൽ  അപ്രകാരം ഉപയോഗിക്കാനുള്ള  സ്വാതന്ത്ര്യത്തെ  ബഹുമാനിക്കുന്നു . യൂക്തിപൂർവം ചിന്തിക്കുന്ന  ആളുകൾക്ക്  ആരെയും മാതൃക ആക്കേണ്ട കാര്യമില്ല .ഒരു ധാതുവിന് ഏഴുമുതൽ  പത്തുവരെയും അർഥങ്ങൾ  അടയാളപ്പെടുത്തിയിയുണ്ട് .സാഹചര്യങ്ങൾക്കും ,സന്ദർഭത്തിനും  അനുയോജിച്ചു  അനുസരിച്ചു  സംശുദ്ധയുമായി വ്യാകരണം ,ശബ്ദം ,പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ  പഞ്ചേന്ദ്രിയങ്ങൾക്കതു സുഖകരമാകും.പക്ഷെ വ്യാകരണപരമായി ശരിയാകുന്നതുകൊണ്ടുമാത്രം എഴുത്തുകാരന്റെ ശൈലി ശോഭനമാകുമോ ? ശൈലിക്ക് അടിസ്ഥാനം ഒരിക്കലും വ്യാകരണമല്ല . ജീവിതസാഹചര്യത്തിനും ,സന്ദർഭത്തിനും അനുസരിച്ചു  പദാർത്ഥങ്ങൾ,ശബ്ദാർത്ഥങ്ങൾ  യൂക്തിയോടെ ,ഉപയോഗിക്കുന്നതാണ് ശരിയായ ശൈലി.അത് യൂക്തിയോടെ ,വിചാര വിവേകത്തോടെ അനുവർത്തിച്ചു ഉപയോഗിക്കേണ്ടത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം .പി. സി .ജോർജ്  നല്ലൊരു സാമാജികനാണ് . അദ്ദേഹം മദ്യം കഴിച്ചു ,കഴിച്ചപോലെ സംസാരിക്കുന്ന ഒരു സാഹചര്യത്തെ , മൂന്ന് പതിറ്റാണ്ടുകളായി ,നേരിൽ ഇതുവരെ കണ്ടിട്ടിട്ടില്ല  ,കേട്ടിട്ടില്ല. എന്റെ അഭിപ്രായം മാത്രം.
(ഡോ.ശശിധരൻ)
അയ്യപ്പ ബൈജു 2017-08-17 14:27:17
 അയ്യേ ഇത് എന്തൊരു  കളി.
ഞാന്‍ എന്നും മദ്യം  കഴിക്കും , പഷേ  മദ്യം  കഴിച്ചവര്‍ പറയുന്നത് പോലെ  ഞാന്‍ പറയത്തില്ല .
Ninan Mathulla 2017-08-18 02:08:35

‘Confused’, please do not confuse others by twisting what I said about using force or Jesus and use of force. Suppose you are on an evening walk with your family and a man tries to snatch your baby from your wife or try to kidnap your wife. What will be your response? If you are a man, you will get whatever weapon you can get (stick or stone) and try to chase the intruder away before calling ‘911’ or police. Same is the theme of the movie ‘Dhrusyam’. It is a sin not to protect your child and wife given under your protection. Jesus said there is no greater love than giving your life for your friend. Jesus’ word on showing the other cheek is greatly misunderstood. If the attack is personal, yes you show the other cheek. That is what Jesus did. Many take one verse from Bible out of context to justify their actions or to cover up their cowardice. Jesus also said to be wise like a serpent and innocent like a dove.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക