Image

വിലക്ക്‌ ലംഘിച്ച്‌ മോഹന്‍ ഭഗവത്‌ പതാക ഉയര്‍ത്തി

Published on 15 August, 2017
വിലക്ക്‌ ലംഘിച്ച്‌ മോഹന്‍ ഭഗവത്‌ പതാക ഉയര്‍ത്തി


പാലക്കാട്‌: ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക്‌ മറികടന്ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭഗവത്‌ പാലക്കാട്ടെ എയ്‌ഡഡ്‌ സ്‌കൂളില്‍ പതാക ഉയര്‍ത്തി. മൂത്താന്തറ കര്‍ണ്ണകിയമ്മല്‍ സ്‌കൂളിലാണ്‌ മോഹന്‍ ഭഗവത്‌ പതായ ഉയര്‍ത്തിയത്‌. തുടര്‍ന്ന്‌ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സംസാരിക്കുകയും ചെയ്‌തു.

രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ പതാക ഉയര്‍ത്തുന്നത്‌ ചട്ടലംഘനമാണെന്ന്‌ ജില്ലാ ഭരണകൂടം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. മോഹന്‍ ഭഗവതിനെകൊണ്ട്‌ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്നായിരുന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നത്‌.

 തിങ്കളാഴ്‌ച രാത്രി ജില്ലാ പോലീസ്‌ മേധാവി, തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ഡിഡിഇ എന്നിവര്‍ക്കും കളക്ടര്‍ ഇത്‌ സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ ഭരണകൂടത്തിന്‍റെ വിലക്കുണ്ടായിരുന്നതിനാല്‍ ഔദ്യോഗിക പദവികള്‍ വഹിക്കുന്ന ആരും ചടങ്ങിനെത്തിയില്ല.

അതേസമയം വിലക്ക്‌ മറികടന്ന്‌ പതാക ഉയര്‍ത്തിയ സംഭവത്തില്‍ മോഹന്‍ ഭഗവതിനെതിരേ പോലീസ്‌ കേസെടുത്തേക്കും. രാവിലെ ഒന്‍പതോടെ ആര്‍എസ്‌എസ്‌ നേതാവ്‌ സ്‌കൂളിലെത്തിപതാക ഉയര്‍ത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക