Image

വയലാറിന്റെ `ബലികുടീരങ്ങളെ' എന്ന ഗാനത്തിന്‌ ഇന്ന്‌ 60 വയസ്‌

Published on 15 August, 2017
 വയലാറിന്റെ `ബലികുടീരങ്ങളെ' എന്ന ഗാനത്തിന്‌  ഇന്ന്‌ 60 വയസ്‌
തിരുവന്തപുരം: മലയാളക്കരയിലാകെ വിപ്ലവതിരിനാളം കൊളുത്തിയ വയലാറിന്റെ `ബലികുടീരങ്ങളെ' എന്ന ഗാനത്തിന്‌ ഇന്ന്‌ 60 വയസ്‌ പൂര്‍ത്തിയായി. ഒരു ജനതയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ ഗാനത്തിന്റെ 60ാം വാര്‍ഷികത്തില്‍ തിരുവനന്തപുരത്ത്‌ വയലാറിന്റെയും ദേവരാജന്‍ മാഷന്റെയും പ്രതിമകള്‍ക്ക്‌ മുമ്പില്‍ സംഗീത പ്രേമികള്‍ ഒത്തുകൂടി. ചരിത്ര മുഹൂര്‍ത്തത്തിന്റെ ഉദ്‌ഘാടനത്തിനായി പുന്നപ്ര-വയലാര്‍ സമരസേനാനി വിഎസ്‌ അച്ച്യുതാനന്തന്‍ വീഥിയിലെത്തി.

 ബലികുടീരങ്ങളെ ഒരു ചരിത്രമാണ്‌, ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രം. 1957 ആഗസ്റ്റ്‌ 14ന്‌ തിരുവന്തപുരത്ത്‌ പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ വയലാര്‍ എഴുതിയ വിപ്ലവഗാനം ദേവരാജന്‍ മാസ്റ്ററും കെഎസ്‌ ജോര്‍ജും ഉള്‍പ്പടെ 25 അംഗങ്ങള്‍ ഡോ. രാജേന്ദ്രപ്രസാദിനെ സാക്ഷി നിര്‍ത്തി ഈണത്തില്‍ പാടി. 

അമ്പതുകളുടെ അവസാനം കെപിഎസ്‌സിയുടെ `വിശറിക്ക്‌ കാറ്റ്‌ വേണ്ട' എന്ന നാടകത്തിനായും ബലികുടീരങ്ങളെ കടമെടുത്തു.

തിരുവന്തപുരംമാനവിയവീഥിയില്‍ഗാനത്തിന്റെവാര്‍ഷികാഘോഷത്തിനെത്തിയ വിഎസ്‌ പഴയ ചരിത്രം പറഞ്ഞപ്പോള്‍ ദേവരാജന്‍ സാംസ്‌കാരിക വേദിയെരുക്കിയ പരിപാടിയില്‍ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക്‌ വീണ്ടു തീ പിടിച്ചു. കാലം എത്ര കടന്നു പോയാലും തൊഴിലാളി ഉള്ളടത്തോളം കാലം ബലികുടീരങ്ങള്‍ക്ക്‌ മരണമില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക