Image

ഗോരഖ്‌പുര്‍ ദുരന്തം അതീവ ദുഃഖകരമെന്ന്‌ പ്രധാനമന്ത്രി

Published on 15 August, 2017
ഗോരഖ്‌പുര്‍ ദുരന്തം അതീവ ദുഃഖകരമെന്ന്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒടുവില്‍ ദിവസങ്ങള്‍ക്കുശേഷം ഗോരഖ്‌പൂരിലെ പിഞ്ചുകുട്ടികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അനുശോചനം. ചെങ്കോട്ടയില്‍ രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ്‌ പ്രധാനമന്ത്രി ശിശുമരണങ്ങളില്‍ മൗനം ഭേദിച്ചത്‌.

 ഗോരഖ്‌പൂര്‍ ദുരന്തം അതീവ ദുഃഖകരമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കുട്ടികളുടെ മരണം രാജ്യത്തെ ദുഃഖത്തിലാഴ്‌ത്തുന്നു. ഇത്തരം സങ്കടങ്ങള്‍ ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും.

മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണെന്നും അവരുടെ മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും തുല്യ അവസരമുളള പുതിയ ഇന്ത്യയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. സുരക്ഷിതവും വികസിതവുമായ പുതിയ ഇന്ത്യയാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌. പാകിസ്‌താനെതിരായ ആക്രമണത്തിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരച്ചറിഞ്ഞിരിക്കുകയാണെന്നും മിന്നലാക്രമണം നടത്തിയ സൈനികരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.


രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്‌ഘട്ടില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ്‌ പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്‌. ഭീകരാക്രണ സാധ്യതയുള്ളതിനാല്‍ രാജ്യമെങ്ങും കനത്ത സുക്ഷ?യാണ്‌ ഒരുക്കിയിരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക