Image

വേൾഡ് മലയാളീ കൌൺസിൽ ഡാളസിൽ സ്വാതത്ര്യദിനം ആഘോഷിച്ചു.

ജിനേഷ് തമ്പി Published on 15 August, 2017
വേൾഡ് മലയാളീ കൌൺസിൽ ഡാളസിൽ സ്വാതത്ര്യദിനം ആഘോഷിച്ചു.
ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് ഇന്ത്യയുടെ എഴുപതാം പിറന്നാൾ ആഘോഷിച്ചു.  പ്രൊവിൻസ് വൈസ് ചെയർ ഷേർലി നിറക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീ പി.സി. മാത്യു ഉദ്‌ഘാടനം ചെയ്തു.

തനിക്കു ലഭിച്ച സ്വാതന്ത്ര്യം ആസ്വദിക്കുന്നവരാണ് ഇന്ത്യക്കാർ എന്നും പ്രത്യേകിച്ച് മലയാളികൾ ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും സ്വാതത്ര്യ ദിനം ആഘോഷിക്കുന്നവരുമാണെന്നു പി. സി. പറഞ്ഞു. ഇപ്പോൾ നാം അനുഭവിക്കുന്ന സ്വദത്ര്യത്തിനുവേണ്ടി ജീവൻ പണയം വച്ച സ്വാതന്ത്ര്യ സമര നേതാക്കളായ മഹാത്മാ ഗാന്ധി, നെഹ്‌റു, വല്ലഭായി പട്ടേൽ മുതലായ വരെ മനുഷ്യ രാശിക്ക് മറക്കുവാൻ കഴിയില്ല എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. 2018 ആഗസ്റ്റിൽ ന്യൂ ജേഴ്സിയിൽ വച്ച് നടക്കുന്ന പതിനൊന്നാമത് ബിയനിൽ ഗ്ലോബൽ കോൺഫെറെൻസിൽ ഏവരും പങ്കെടുക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.  തോമസ് മൊട്ടക്കൽ ചെയർമാനായും, തങ്കമണി അരവിന്ദൻ കൺവീനറായും, ഡോക്ടർ വിദ്യ കിഷോർ സെക്ക്രട്ടറിയായും ശോഭ ജേക്കബ് ട്രഷററായും ഒരു കമ്മറ്റിക്ക് തുടക്കം കുറച്ചതായി കോൺഫെറസ് റീജിയൻ കോഓർഡിനേറ്റർ കൂടിയായ പി. സി. മാത്യു അറിയിച്ചു. 

1947 ആഗസ്റ്റ് 15 മുതലുള്ള 70 വര്ഷം നാം പിന്നിട്ടു എന്നും എവിടെ ആയിരുന്നാലും നാം ഇന്ത്യക്കാരാണെന്നുള്ള കാര്യം മറക്കരുതെന്നും ഭാരതം എന്ന് കേട്ടാൽ തിളക്കണം ചോര ശിരസ്സിൽ എന്ന സ്ലോഗൻ മറക്കാൻ പാടില്ലെന്നും ഷേർലി തെന്റെ പ്രസംഗത്തിൽ പറഞ്ഞു.

വേൾഡ് മലയാളീ കൗൺസിൽ ബിസിനസ്സ് ഫോറം പ്രതിനിധികളായി ഫ്രിക്സ് മോൻ മൈക്കിൾ (നിയുക്ത പ്രസിഡണ്ട്), ബെന്നി ജോൺ (കോഓർഡിനേറ്റർ), സണ്ണി കൊച്ചു പുരക്കൽ, രാജൻ മാത്യു (സെക്രട്ടറി), ഷാജി നിരക്കൽ,  എന്നിവർ പ്രസംഗിച്ചു. 

ചടങ്ങിൽ ഡാളസിലെ ലീഡിങ് ബിസിനസുകാരനും ഇന്ത്യ ഗാർഡൻ ഉടമയുമായ സണ്ണി മാളിയേക്കൽ രചിച്ച ആത്മ കഥയുടെ കോപ്പി രചയിതാവ് ശ്രീ സണ്ണി മാളിയേക്കൽ, പി.സി. മാത്യുവിന് കൈമാറി.  ജീവിതത്തിന്റെ കയ്‌പേറിയ അനുഭങ്ങളും കടന്നുപോയ ഇടുക്കു വഴികളിലെ കാല്പാടുകളും പതിഞ്ഞ ഈ ആത്മ കഥ വായനക്കാർക്ക് പ്രജോദനം ആകുമെന്ന് പി. സി. യൊടൊപ്പം യോഗം വിലയിരുത്തി.

അഡ്വൈസറി ബോർഡ് ചെയർമാൻ ടി. സി. ചാക്കോ, പ്രൊവിൻസ് ചെയർമാൻ തോമസ് ചെല്ലേത്, പ്രസിഡന്റ്, തോമസ് എബ്രഹാം, ബിസിനസ് ഫോറം മുൻ പ്രെസിഡെന്റ് രാജു വര്ഗീസ്, അനിൽ മാത്യു  എന്നിവർ ആശംസകൾ അറിയിച്ചു. 
ഗ്ലോബൽ ചെയർമാൻ ഐസക് പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. എ. വി. അനൂപ്, ഗ്ലോബൽ സെക്രെട്ടറി മാരായ ടി.പി, വിജയൻ, സി. യു. മത്തായി, റീജിയൻ ചെയർമാൻ ജോർജ് പനക്കൽ, വൈസ് പ്രസിഡന്റ് ചാക്കോ കോയിക്കലേത്, സബ് ജോസഫ് സി. പി. എ., ഗ്ലോബൽ ബിസിനസ് ഫോറം പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോക്ടർ എലിസബത്ത് മാമൻ, ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് സുധിർ നമ്പ്യാർ എന്നിവരും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ അയക്കുകയുണ്ടായി.

ചാർലി വരാണത് പാടിയ വന്ദേ മാതരം ഗാനവും മറ്റു ഗാനങ്ങളും ഗൃഹാതുരത്യം ഉണർത്തി. ഇന്ത്യ ഗാർഡനിലെ വിഭവ സമൃദ്ധമായ സദ്യ മാറക്കാനാവാത്തതായി.

പ്രൊവിൻസ് സെക്രട്ടറി വര്ഗീസ് കയ്യാലക്കകം പരിപാടികളിൽ പെങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.


വേൾഡ് മലയാളീ കൌൺസിൽ ഡാളസിൽ സ്വാതത്ര്യദിനം ആഘോഷിച്ചു.വേൾഡ് മലയാളീ കൌൺസിൽ ഡാളസിൽ സ്വാതത്ര്യദിനം ആഘോഷിച്ചു.വേൾഡ് മലയാളീ കൌൺസിൽ ഡാളസിൽ സ്വാതത്ര്യദിനം ആഘോഷിച്ചു.വേൾഡ് മലയാളീ കൌൺസിൽ ഡാളസിൽ സ്വാതത്ര്യദിനം ആഘോഷിച്ചു.വേൾഡ് മലയാളീ കൌൺസിൽ ഡാളസിൽ സ്വാതത്ര്യദിനം ആഘോഷിച്ചു.വേൾഡ് മലയാളീ കൌൺസിൽ ഡാളസിൽ സ്വാതത്ര്യദിനം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക