Image

വിമാനയാത്രയില്‍ ഉണ്ടാകുന്ന എല്ലാ താമസത്തിനും യാത്രക്കാരന് നഷ്ടപരിഹാരം കിട്ടുകയില്ല

ജോര്‍ജ് ജോണ്‍ Published on 15 August, 2017
വിമാനയാത്രയില്‍ ഉണ്ടാകുന്ന എല്ലാ താമസത്തിനും യാത്രക്കാരന് നഷ്ടപരിഹാരം കിട്ടുകയില്ല
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ യൂണിയന്‍ വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പുറപ്പെടുന്ന യാത്രാ സമയത്തില്‍ താമസം വരുത്തിയാല്‍  യാത്രക്കാരന് 250 മുതല്‍ 600 യൂറേ വരെ നഷ്ടപരിഹാരം കൊടുക്കണമെന്ന് യൂറോപ്യന്‍ കോടതി വിധി എല്ലാ താമസങ്ങള്‍ക്കും ബാധകമല്ല. ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് റുസല്‍സ്‌ഹൈം സെഷന്‍സ് കോടതി വിധിപ്രകാരം അതിശക്തമായ മഴയും, കാറ്റും, ഇടിമിന്നലും മൂലം വിമാനം പുറപ്പെടുന്ന സമയത്തില്‍ വരുന്ന കാലതാമസത്തിന് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയില്ല. അതുപോലെ കാഴ്ച്ചയെ ബാധിക്കുന്ന മൂടല്‍മഞ്ഞ്, ശക്തമായ മഞ്ഞ് വീഴ്ച്ച എന്നീ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കുകയല്ല.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും കരീബിയന്‍ ദ്വീപിലേക്ക് പുറപ്പെടേണ്ടിയിരുന്ന കോണ്‍ഡോര്‍ ഫ്‌ളൈറ്റ് അതിശക്തമായ മഴയും, കാറ്റും, ഇടിമിന്നലും മൂലം പുറപ്പെടേണ്ടിയിരുന്ന  സമയത്ത് പോകാന്‍ സാധിക്കാതെ വന്നതിനെതിരെ ഒരു യാത്രക്കാരന്‍ നല്‍കിയ കേസിലാണ് ് റുസല്‍സ്‌ഹൈം സെഷന്‍സ് കോടതി ഈ  വിധി പറഞ്ഞത്.


വിമാനയാത്രയില്‍ ഉണ്ടാകുന്ന എല്ലാ താമസത്തിനും യാത്രക്കാരന് നഷ്ടപരിഹാരം കിട്ടുകയില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക