Image

ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം ഷാന എബ്രഹാം വിരുത്തികുളങ്ങരക്ക്.

ജിമ്മി കണിയാലി Published on 15 August, 2017
ചിക്കാഗോ മലയാളീ അസോസിയേഷന്‍  വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം   ഷാന എബ്രഹാം വിരുത്തികുളങ്ങരക്ക്.
2017 ലെ  ചിക്കാഗോ മലയാളീ അസോസിയേഷന്‍  വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന്  ഷാന വിരുത്തികുളങ്ങര തിരഞ്ഞെടുക്കപ്പെട്ടു.  

സെപ്തംബര് 2 നു താഫ്ട്  ഹൈ സ്‌കൂളില്‍ നടക്കുന്ന ഓണ  ആഘോഷ ചടങ്ങില്‍,  വെച്ച് ഈ പുരസ്‌കാരം സമ്മാനിക്കും  ശ്രീ സാബു നടുവീട്ടില്‍  സ്‌പോണ്‍സര്‍ ചെയ്യുന്ന ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ് ആയിരിക്കും ജേതാവിനു ലഭിക്കുക .

2017 വിദ്യാഭ്യാസ വര്ഷം ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ വാങ്ങി വിജയിക്കുന്ന ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിശദമായ അപേക്ഷകള്‍ സമര്പിച്ചവരില്‍ നിന്നാണ്  സ്‌കോളര്‍ഷിപ്  ജേതാവിനെ   തിരഞ്ഞെടുത്തത്. അപേക്ഷകരുടെ വിദ്യാഭാസമികവിനുപരിയായി മറ്റു മേഖലകളിലുള്ള വൈദഗ്ദ്യങ്ങളും,    സമൂഹത്തിനോടുള്ള സംഭാവനകളും, വിശദീകരണങ്ങളും പരിഗണിച്ചാണ്  ഈ പുരസ്‌കാര ജേതാക്കളുടെ അന്തിമ നിര്‍ണയം  എന്ന് സ്റ്റാന്‍ലി കളരിക്കമുറിയില്‍ (കണ്‍വീനര്‍), രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി എന്നിവരടങ്ങിയ സ്‌കോളര്‍ഷിപ് കമ്മിറ്റി അറിയിച്ചു  
 
നാലാം വയസ്സില്‍ ഇങഅ ഓണത്തിന്  താലപൊലി  പൂക്കള്‍ വിതറി പങ്കാളിത്തം  തുടങ്ങിയ ഷാന വിരുത്തകുളങ്ങര 2009  ലെ  ഇങഅ കലോല്‍സവത്തില്‍ 'റൈസിംഗ് സ്റ്റാര്‍' പദവി നേടിയിരുന്നു. 
ലേക്ക്പാര്‍ക് ഹൈ സ്‌കൂളില്‍  (റോസല്‍) നിന്നും 2016  ലെ ക്ലാസ് പ്രസിഡന്റ് ആയും, 2017 ലെ സീനിയര്‍ ക്ലാസ് പ്രസിഡന്റ്  ആയും   ഷാന യെ  സ്‌കൂള്‍ വിദ്യാര്ഥികള്‍  തിരഞ്ഞെടുത്തു. 
നാഷണല്‍ ഹോണര്‍ സൊസിറ്റിയുടെ  വൈസ്സ്‌കൂ പ്രസിഡന്റ് ആയും ഷാന സേവനം അനുഷിച്ചിരുന്നു.   2017 ലേക്ക് പാര്‍ക്  ഗ്രാഡുയ്റ്റിംഗ്  ക്‌ളാസ്സിന്റെ
 'പ്രസന്റേഷന്‍ ഓഫ് ദി ക്ലാസ്സ് ഗിഫ്റ്റ്', ഉം 'സ്വിച്ചിങ് ഓഫ് ടാസില്‍ഹ സെറിമണി' യും നല്‍കി   ഷാനയെ സ്‌കൂള്‍ അംഗീകരിച്ചിരുന്നു.
 
സ്പിരിറ്റ്ഓഫ് എക്‌സില്ലന്‍സ് അവാര്‍ഡും, നാഷണല്‍ മെറിറ്റ് സ്‌കോളര്‍  കമെന്‍ഡഡ് ലിസ്റ്റ്,  ഇല്ലിനോയിസ് സ്‌റ്റേറ്റ് സ്‌കോളര്‍, സ്പാനിഷ് സ്‌കോളര്‍,  റോസെല്‍ ക്വീന്‍ അക്കാഡമിക് സ്‌കോളര്‍, സീല്‍ ഓഫ്മു ബിലിറ്റെറേസി മുതലായ നിരവധി വിദ്യാഭാസ അവാര്ഡുകള്ക്കുപരിയായി, റോസെല്‍ വില്ലേജിലെ  റാണി 2017'    എന്ന പദവിയും വില്ലേജു മേയറില്‍ നിന്നും കരസ്ഥമാക്കിയിരുന്നു.  എ.സി. ടി പരീക്ഷയില്‍ 34  ഉം , പി സ് എ ടി യില്‍ 1460 മാര്‍ക്കും നേടി ഷാന നാഷണല്‍ ഹോണര്‍ സൊസൈറ്റി യിലും,  ഇല്ലിനോയിസ് സ്‌റ്റേറ്റ് സ്‌കോളര്‍    അംഗീകാരവും  നേടിയിരുന്നു.

25 വര്‍ഷമായി  ബ്‌ളൂമിംഗ്‌ഡെയിലില്‍ സ്ഥിര താമസമാക്കിയ സൈമണ്‍/സിബിയ വിരുത്തകുളങ്ങര ദമ്പതികളുടെ ഇളയ മകളാണ് ഷാന എബ്രഹാം.    സീയോനേയും ഷാരോണും മൂത്ത സഹോദരികള്‍.  പതിനാലാം വയസ്സില്‍  ഭരതനാട്യത്തില്‍ സഹോദരികളോടൊപ്പം അരങ്ങേറ്റം  കഴിഞ്ഞ ഈ കൊച്ചുമിടുക്കി   ബ്‌ളൂമിംഗ്‌ഡെയില്‍ പാര്‍ക്ക് ഡിസ്ട്രിക്ടിലും , ലൈബ്രറിയെലും  അനുമോദിനീയമായ  പങ്കാളിത്തം വഹിച്ചിരുന്നു. നോവ സൗത്തേണ്‍ യൂണിവേഴ്‌സിറ്റിയില്‍
മെഡിക്കല്‍  പ്രോഗ്രാമില്‍ അഡ്മിഷന്‍ നേടി വിദ്യാഭാസം തുടരും.  കോളേജിലെ  യുവജനങ്ങളില്‍ തന്റെ  മലയാള സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ പകര്‍ന്നു  കൊടുക്കുവാന്‍, പരിശ്രമിക്കുമെന്നും  ഷാന  അറിയിച്ചു. 


ചിക്കാഗോ മലയാളീ അസോസിയേഷന്‍  വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം   ഷാന എബ്രഹാം വിരുത്തികുളങ്ങരക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക