Image

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തില്‍ തിരുന്നാള്‍ ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 15 August, 2017
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തില്‍ തിരുന്നാള്‍ ആചരിച്ചു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ഇടവക ദൈവാലയത്തിലെ പ്രധാന തിരുന്നാളായാ പരി.കന്യാക മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ആഗസ്റ്റ് 11,12,13 തിയതികളില്‍ ഭക്തിയാദരവോടെ നടത്തപ്പെട്ടു. ആഗസ്റ്റ് 11 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ബഹുമാനപ്പെട്ട വൈദികരായ റവ .ഫാ.ടോമി വട്ടുകുളം , റവ .ഫാ .ജോസ് , റവ. ഫാ .ബോബന്‍ വട്ടീമ്പുറത്ത്

എന്നിവരുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വി.ബലിക്ക് ശേഷം നയനവിസ്മയം സൃഷ്ടിച്ച് പ്രേക്ഷകരെ കൈയിലെടുത്ത യുവജനസന്ധ്യക്ക് തിരിതെളിയിച്ചു. 350തില്‍ പരം യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ യൂത്ത് നൈറ്റ് വിവിധങ്ങളായ കലാപ്രടനങ്ങള്‍ കൊണ്ട്. തികച്ചും ഉന്നത നിലവാരം പുലര്‍ത്തി. ആഗസ്റ്റ് 12 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നടന്ന വി.കുര്‍ബ്ബാന, ലദീഞ്ഞ്, നോവേന, കപ്ലോന്‍ വാഴ്ച തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത് സേക്രഡ് ഹാര്‍ട്ട് ഫൊറോന വികാരി റവ .ഫാ . എബ്രഹാം മുത്തോലത്ത് , ഫാ.ബോബന്‍ വട്ടീമ്പുറത്ത് ,മോണ്‍ .തോമസ് മുളവനാല്‍ ,ഫാ .സുനി പടിഞാറക്കര എന്നിവരായിരുന്നു. തുടര്‍ന്ന് നടന്ന പ്രസുദേന്തി നൈറ്റില്‍ പുതുമയാര്‍ന്ന കലാവിരുന്നാണ് ഒരുക്കിയത്.പ്രായഭേദമെന്യ നടത്തപ്പെട്ട ഫാഷന്‍ ഷോ പരേഡില്‍ 7മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളില്‍ ക്‌നാനായ തറവാടിത്വീ തുളമ്പുന്ന കോമഡി സ്കിറ്റ്ഉം, പാരഡി കഥാപ്രസംഗവും ഏറെ ശ്രദ്ധേയമായി.കൂടാതെ മിമിക്രി, ഡാന്‍സ് തുടങ്ങി വിവിധങ്ങളായ കലാപരിപാടികളാല്‍ ജനനിവിഡമായ സദസ്സിനെ ആനന്തത്താല്‍ ആവേശഭരിതമാക്കി .ആഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോക്ഷമായ തിരുന്നാള്‍ റാസയും, ലദിഞ്ഞും റവ.ഫാ. സുനി പടിഞ്ഞാറക്കരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു. സഹകാര്‍മ്മികരായിരുന്ന റവ. ഫാ .ജോര്‍ജ് ദാനവേലില്‍, റവ . ഫാ .അനീഷ് ക്‌ളീറ്റസ് , റവ. ഫാ .കാര്‍ലോസ് ,റവ. ഫാ .ബോബന്‍ വട്ടീമ്പുറത്ത്, മോണ്‍. തോമസ് മുളവനാല്‍, റവ. ഫാ .ടോമി ചെള്ളക്കണ്ടത്തില്‍ എന്നിവരില്‍ സെ .തോമസ് കത്തിഡ്രല്‍ വികാരിയും & വികാരി ജനറാളുംമായ റവ .ഡോ . അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍ തിരുവചന സന്ദേശീ നല്കി .

വി.ബലിയര്‍പ്പണ കര്‍മ്മങ്ങള്‍ക്ക് ശേഷം ആഘോക്ഷമായ തിരുന്നാള്‍ പ്രദിക്ഷണവും ജനകിയ ലേലവും നടത്തപ്പെട്ടു. ഒരാഴ്ചയോളം തുടര്‍ന്ന തിരുന്നാള്‍ ആഘോക്ഷങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും വേണ്ടുന്ന നേതൃത്വം കൊടുത്ത കമ്മറ്റി അംഗങ്ങളായ സാബു തറത്തട്ടേല്‍ (ജനറല്‍ കണ്‍വിന്യര്‍) ബിനോയി പൂത്തറ (ജോ. കണ്‍വീന്യയര്‍) ; ചാക്കോ മറ്റത്തിപ്പറബില്‍ (എന്റെര്‍റ്റെയിന്‍മെന്റെ); ജോയി ചെമ്മാച്ചേല്‍ &യൂത്ത് മിനിസ്റ്ററി (ഔട്ട് ഡോര്‍ ഡെക്കറേഷന്‍); :സി.സില്‍വേരിയുസ് & വുമണ്‍ മിനിസ്റ്ററി ( ഇന്‍ഡോര്‍ ഡെക്കറേഷന്‍); ഷിബു കുളങ്ങര(പ്രൊസഷന്‍); ബൈജു കുന്നേല്‍(ഫുഡ്); ജിനോ കക്കാട്ടില്‍(സെക്കുരിറ്റി); ചാക്കോമറ്റത്തിപ്പറന്പില്‍, ജോസ് മണക്കാട്ട്, ജോണിക്കുട്ടി പിള്ളവീട്ടില്‍(ചെന്‍ണ്ട); ജോസ് പിണര്‍ക്കയില്‍(കഴുന്ന്); സണ്ണി കണ്ണാല, ജോസ് ഐക്കരപ്പറന്പില്‍ (ദര്‍ശനസമൂഹം); സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പബളി സിറ്റി ); സജി കോച്ചേരി( ലൈറ്റ് ആന്‍ഡ് സൗണ്ട്); റോയി നെടുംഞ്ചിറ & യൂത്ത് മിനിസ്റ്ററി (അഷേഴ്‌സ്); ഷാജു കണ്ണംബള്ളി& ജെയിന്‍ മാക്കിയില്‍ (ജനകിയ ലേലം); അനില്‍ മറ്റത്തിക്കുന്നേല്‍ /(ദൈവാലയ ഗായകശുത്രുക്ഷ ); സാലിക്കുട്ടി കുളങ്ങര (ഫസ്റ്റ് എയിഡ്) കൈകാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി , പോള്‍സണ്‍ കുളങ്ങര , ജോയിച്ചന്‍ ചെമ്മാച്ചേല്‍ ,സിബി കൈതക്ക തൊട്ടിയില്‍ എന്നിവരുടെയും സഹായസകരണവും തിരുന്നാള്‍ ആഘോക്ഷങ്ങളുടെ പൂര്‍ണ്ണ വിജയത്തിന് കാരണമായി. ബിനു & റ്റോസ്മി കൈതക്കതൊട്ടിയില്‍ലാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രിസുദേന്തി.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ( പി.ആര്‍.ഒ) അറിയിച്ചതാണിത്.
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തില്‍ തിരുന്നാള്‍ ആചരിച്ചു
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തില്‍ തിരുന്നാള്‍ ആചരിച്ചു
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തില്‍ തിരുന്നാള്‍ ആചരിച്ചു
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തില്‍ തിരുന്നാള്‍ ആചരിച്ചു
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തില്‍ തിരുന്നാള്‍ ആചരിച്ചു
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തില്‍ തിരുന്നാള്‍ ആചരിച്ചു
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തില്‍ തിരുന്നാള്‍ ആചരിച്ചു
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തില്‍ തിരുന്നാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക