Image

മതമാറ്റം തടയുന്ന ബില്‍- ഐ.സി.സി. ഉല്‍കണ്ഠ രേഖപ്പെടുത്തി

പി.പി.ചെറിയാന്‍ Published on 15 August, 2017
മതമാറ്റം തടയുന്ന ബില്‍- ഐ.സി.സി. ഉല്‍കണ്ഠ രേഖപ്പെടുത്തി
വാഷിംഗ്ടണ്‍: മതമാറ്റം തടയുന്ന നിയമം ഇന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ പാസ്സാക്കിയതില്‍ ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റീജിയണല്‍ മാനേജര്‍ വില്യം സ്റ്റാര്‍ക്ക് ഉല്‍കണ്ഠ രേഖപ്പെടുത്തി. (Christian Concern Region Manager).

ജാര്‍ഖണ്ഡ് ഫ്രീഡം ഓഫ് റിലിജിയന്‍ എന്ന പേരില്‍ ആഗസ്റ്റ് 12 ശനിയാഴ്ചയാണ് ബില്‍ നിയമസഭ പാസ്സാക്കിയത്. ഗവര്‍ണ്ണറുടെ ഒപ്പു ലഭിക്കുന്നതോടെ നിയമമാകുന്ന ഈ ബില്‍ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും, ദൂരവ്യാപക ദോഷഫലങ്ങള്‍ സൃഷ്ടിക്കുമെന്നും ഐ.സി.സി. മുന്നറിയിപ്പു നല്‍കി.

മതം മാറുന്നവര്‍ക്കു മൂന്ന് വര്‍ഷം തടവോ, 50000 രൂപയോ, രണ്ടു ശിക്ഷകളും ഒന്നിച്ചോ ലഭിക്കുമെന്നാണ് നിയമം അനുശാസിക്കുന്നത്. അനധഃകൃത വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ ശിക്ഷ നാലു വര്‍ഷമോ, 100000 രൂപയോ ആയിരിക്കുമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യയില്‍ ആറുസംസ്ഥാനങ്ങള്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന ഈ നിയമം ശരിയായി വ്യാഖ്യാനിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും, റാഡിക്കല്‍ ഹിന്ദുക്കള്‍ ഇതു ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഐ.സി.സി.കുറ്റപ്പെടുത്തി. കേന്ദ്രത്തിലും, സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബി.ജെ.പി. ഗവണ്‍മെന്റുകള്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമങ്ങള്‍ പാസ്സാക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.

മതനൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നത് ക്രിസ്ത്യന്‍ വിശ്വാസങ്ങളിലധിഷ്ഠിതമായി വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി 1995 ല്‍ രൂപീകൃതമായ ഐ.സി.സി. വിവിധ രാജ്യങ്ങളില്‍ മതപീഡനമനുഭവിക്കുന്നവരുടെ അവകാശങ്ങള്‍ക്കും, സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്നു.

മതമാറ്റം തടയുന്ന ബില്‍- ഐ.സി.സി. ഉല്‍കണ്ഠ രേഖപ്പെടുത്തി
Join WhatsApp News
George V 2017-08-16 11:27:16
എന്ത് കൊണ്ട് ഈ നിയമം കൊണ്ടുവരേണ്ടി വന്നു. നൂറു കണക്കിന്  ക്രിസ്ത്യൻ ഉടായിപ്പു സഭകൾ വടക്കേ ഇന്ത്യയിൽ പാവപ്പെട്ടവരെ പല വാഗ്‌ദാനങ്ങളും നൽകി മതം മാറ്റി വിദേശ ഫണ്ട് അടിച്ചു മാറ്റുന്നു എന്നത് ഒരു സത്യം ആണ്. നല്ല രീതിയിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തി പാവങ്ങളെ സഹായിക്കുന്ന ആളുകളുടെ പ്രവർത്തനങ്ങളെ ചെറുതായി കാണുന്നില്ല. പക്ഷെ ഭൂരിപക്ഷത്തിന്റെയും ഉദ്ദേശം മതം മാറ്റൽ തന്നെ ആണ്. എന്ത് കൊണ്ട് മതം മാറുന്നു എന്നതും അന്വേഷിക്കേണ്ട കാര്യം ആണ്. പാവപ്പെട്ടവരെ സഹായിക്കാൻ സർക്കാരുകൾ ചിലവാക്കുന്ന ഫണ്ടിന്റെ പത്തു ശതമാനം പോലും ഇവർക്കു ലഭിക്കുന്നില്ല. ഇടനിലക്കാർ രാഷ്ട്രീയക്കാരാണ് ഇവിടെ എന്നാൽ മിഷനറി മാരുടെ കാര്യത്തിൽ ദൈവത്തിന്റെ പേര് പറഞ്ഞു ഇവർക്കുവേണ്ടി വരുന്നതിന്റെ ഭൂരിഭാഗവും ഈ ന്യൂ ജനറേഷൻ പാസ്റ്റർ മാറും അച്ചന്മാരും അടിച്ചു മാറ്റും. ഫലത്തിൽ ആദിവാസികളും ദളിതരും എന്നും കഷ്ടത്തിൽ തന്നെ. എഴുപതു കൊല്ലം ഭരിച്ച ഒരു രാഷ്ട്രീയക്കാർക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കാൻ പറ്റില്ല. ഇത് എഴുതിയത് കൊണ്ട് എന്നെ ഒരു ആർ എസ്‌ എസ് കാരനായി ചിത്രീകരിച്ചാലും വിഷമം ഇല്ല. 
Proud Convert 2017-08-16 20:11:35
നീചമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നമതത്തില്‍ നിന്നു ഓടി രക്ഷപ്പെടുന്നതില്‍ ഒരു തെറ്റുമില്ല. ആരാണു അവരെ താഴ്ന്നവരും ഹീനരുമാക്കിയത്? എന്നിട്ടും അവിടെ നില്‍ക്കണമെന്നോ? എന്തിന്‍?. മതം മാറി രക്ഷപ്പെടണം. മുഹമ്മദാലി തന്നെ നല്ല ഉദാഹരണം.
മതം മാറരുതെന്നു പറയുന്നത് അവരോടുള്ള സ്‌നേഹം കൊണ്ടല്ല. എണ്ണം കുറയുമെന്ന പ്രേടി കൊണ്ട്‌ 

andrew 2017-08-16 12:15:25

Conversion is evil, there is no rationality in converting from one religion to another.

All religions are fabricated by oligarchs, politicians & priests to keep the majority in poverty and so under their control.

Religion was created by evil men with evil intentions. So why humans get tortured driven like cattle herd from one religion to another?

Religious conversion must be banned & abolished in every part of the World.

Any & all evil can be traced back to religion.

Religious education must be banned too. Like porn; it must be adults only. Let it be a choice of the adult to learn it at their choice. All religious literature should have a warning too- injurious to personal development & peace in this Earth.

Civil laws need to be made an executed banning conversion.

Government level education must be given to the public to show the exploitation by priests- they get richer and fat everyday. 

pappu 2017-08-16 16:13:52

I totally agree with Mr. Geoge. All states is India should bring the same bill. Anybody can believe in any religion. But forced conversion is wrong. I was in India and visited so many states in India recently and found the poor  people and backward class people are forced to  convert to christanity. Why. Conversion is a type of cancer in the society.

As Mr. George said there are some good people who are working with poor people but most of these people trying to convert other people are need only money. Through this they can get foreign fund.

Convertion to chritanity is a business now. Govt. should involve in this matter and stop this. there  was a picture came recently from Tamil Nadu , some people  made a picture of Sri Murugan and converted as jesus murugan. This type of nasty thing should  stop. Also the same people are making hindu goddess devi picture as Mariam mata in north India. What a pitty it is. In order to convert people some  are doing anything.

George V 2017-08-16 19:21:07
ശ്രീ ആൻഡ്രൂസിനോട് പൂർണമായും യോജിക്കുന്നു. മതപരിവർത്തനം തടയുന്ന നിയമം പോലെ മത പഠനത്തിനും ശരിയായ നിയമം വേണം. ശൈശവ വിവാഹം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഈ മത പഠനവും പ്രായപൂർത്തി ആവുന്നവരെ നിരോധിക്കേണ്ടതാണ്. മത തീവ്ര വാദത്തിന്റെ വേര് അറുത്തു വരും തലമുറയെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ഇതാണ്. നടക്കില്ല എന്നറിയാം കാരണം പുരോഹിതരും രാഷ്ട്രീയക്കാരും ഒരേ തൂവൽ പക്ഷികൾ ആണ് . അന്യന്റെ വിയർപ്പുകൊണ്ട് ജീവിക്കുന്നവർ. 
Ninan Mathulla 2017-08-17 03:29:07

George V’s previous comments and this comment made me think that he is an anonymous spoke person for BJP/RSS as he responded to justify their policies or kept quit at other times. Normally an issue arises when there are two or more people or groups take sides on an issue. Minimum there must be an accuser and a defendant. In the case of conversion the people being converted is not the accuser but BJP/RSS. It is not the welfare of the converted that make BJP/RSS to complaint but their own fears and insecurities. They played the religion card to come to power and they think or worry of loosing power with conversion. The sky will not fall down just because some or all in India converted to a different religion. Some of these politicians that live like parasites on others will have to look for other sources of income. So these fears and insecurities the primary reason for standing against conversion and making laws to prevent conversion.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക