Image

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനം സംഘടനാ നേതാക്കളെ പരിചയപ്പെടുത്തും

ജോസ് കണിയാലി Published on 16 August, 2017
ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനം സംഘടനാ നേതാക്കളെ പരിചയപ്പെടുത്തും
ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ സമാപന സമ്മേളനത്തില്‍  സംഘടനാ നേതാക്കളെ പരിചയപ്പെടുത്തുന്ന ചടങ്ങ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചിക്കാഗോയില്‍ ഇറ്റാസ്‌ക്കായിലുള്ള ഹോളിഡേ ഇന്നില്‍ ആഗസ്റ്റ് 24, 25, 26 തീയതികളിലാണ് സമ്മേളനം നടത്തപ്പെടുന്നത്. മാധ്യമങ്ങളും സാമൂഹിക സംഘടനകളും തമ്മിലുള്ള സഹകരണവും ബന്ധവും ഇരുവിഭാഗത്തിനും ഉപയുക്തമാണെന്ന വസ്തുത കണക്കിലെടുത്താണ് ഇങ്ങനെ ഒരു ചടങ്ങ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആഗസ്റ്റ് 25, 26 തീയതികളില്‍ രാവിലെ 10 മണിമുതല്‍ സെമിനാറുകളും, ചര്‍ച്ചകളും ആരംഭിക്കും. 25 ന് വൈകിട്ട് 7 മണിക്കാണ് ഉദ്ഘാടന സമ്മേളനം. 26 ന് വൈകുന്നേരം  6 മണിമുതല്‍ 7 മണി വരെ ഡിന്നറാണ്. 7 മണിക്കാണ് സമാപനസമ്മേളനം. സംഘടനാ നേതാക്കള്‍ കുടുംബസമേതം വിരുന്നിലും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യാ പ്രസ് ക്ലബിന്റെ എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിവരം സംഘടനാ  ഭാരവാഹികള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു. ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സക്കറിയാക്കാണ് ഇതിന്റെ ചുമതല. ഫോണ്‍ നമ്പര്‍: 847 630 6462.

ഉദ്ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലും ചിക്കാഗോയിലെ  പ്രമുഖ നൃത്തവിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ശിവന്‍ മുഹമ്മ (പ്രസിഡന്റ് 630 363 0436), ജോസ് കണിയാലി (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍- 630 728 7956)


ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനം സംഘടനാ നേതാക്കളെ പരിചയപ്പെടുത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക