ബെംഗളൂരു: 127 വര്‍ഷത്തിനിടെ തിങ്കഴാഴ്ച രാത്രിയില്‍
പെയ്തിറങ്ങിയ റെക്കോര്ഡ മഴ ബെംഗളൂരു നഗരത്തെ വെള്ളത്തില്‍ മുക്കി. തിങ്കഴാഴ്ച
രാത്രി മുഴുവന്‍ നീണ്ടുനിന്ന മഴയില്‍ നഗരത്തിന്റെ പലഭാഗത്തും
വെള്ളപ്പൊക്കമുണ്ടായതിന് പിന്നാലെ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയും നഗരത്തില്‍
കൂടുതല്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുകയായിരുന്നു.
നഗരത്തിലെ പലഭാഗങ്ങളിലും 128.7
മില്ലീമീറ്റര്‍ മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ആഗസ്റ്റ് മാസത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 88 ശതമാനം അധിക മഴയാണ് ഇതോടെ രണ്ട്
ദിവസംകൊണ്ട് നഗരത്തില്‍ ലഭിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ തുടങ്ങിയ മഴ
ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണി മരെ നീണ്ടുനിന്നു.
തമിഴ്നാട്ടിലെ ദക്ഷിണ തീരത്ത്
രൂപമെടുത്ത സൈക്ലോണാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല