Image

ചിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2017

അലന്‍ ചെന്നിത്തല Published on 16 August, 2017
ചിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2017
ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ചു ആഗസ്റ്റ് 19-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ നടത്തപ്പെടുന്നു. ഇതിലൂടെ സമാഹരിക്കുന്ന തുക "ഹോം ഫോര്‍ ഹോംലെസ്' എന്ന പദ്ധതിയിലൂടെ ഭവനരഹിതര്‍ക്ക് വീടുകള്‍ വച്ചു നല്‍കുവാന്‍ വിനിയോഗിക്കുമെന്ന് യുവജനസഖ്യം ചുമതലക്കാര്‍ അറിയിച്ചു.

ഈ കലോത്സവത്തില്‍ മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളും അവതരിപ്പിക്കുന്ന നൃത്തവും സംഗീതവും കലാപരിപാടികളും അരങ്ങേറും. ഇതിനോട് ചേര്‍ന്ന് കേരളത്തില്‍ നിന്നുള്ള വസ്ത്രങ്ങളുടേയും, കരകൗശല വസ്തുക്കളുടേയും വിപുലമായ ശേഖരവുമായി വാണിജ്യമേള നടക്കും. കേരളത്തിന്റെ തനതാ ശൈലിയില്‍ പാചകം ചെയ്ത ഭക്ഷണങ്ങളുടെ ഭക്ഷണശാലകളും പ്രവര്‍ത്തിക്കും.

ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ ആദ്യ ടിക്കറ്റ് വില്‍പ്പന റവ. ഏബ്രഹാം സ്കറിയ, ഈപ്പാന്‍ ചാക്കോയ്ക്ക് നല്കി ഉദ്ഘാടനം ചെയ്തു. റവ. ജോര്‍ജ് വര്‍ഗീസ്, റോയി തോമസ്, ഷൈല എ. വര്‍ഗീസ്, ഐപ്പ് സി. വര്‍ഗീസ് പരിമണം എന്നിവരുടെ നേതൃത്വത്തില്‍ ഫെസ്റ്റിവലിന്റെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
ചിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2017 ചിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2017
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക