Image

കേരളകള്‍ചറല്‍ ഫോറം ന്യൂജേഴ്‌സിയുടെ 28-ാം വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ്റ്‌ 27ന്‌

Published on 16 August, 2017
കേരളകള്‍ചറല്‍ ഫോറം ന്യൂജേഴ്‌സിയുടെ 28-ാം വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ്റ്‌ 27ന്‌

ന്യൂജേഴ്‌സി: കേരളകള്‍ചറല്‍ ഫോറം ന്യൂജേഴ്‌സിയുടെ 28-ാം വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ്റ്‌ 27ന്‌ ഞായറാഴ്‌ച വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. 

ന്യൂജേഴ്‌സി ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ ജോണ്‍സ്‌ കാത്തലിക്‌ ചര്‍ച്ചിന്‌ പിന്നിലുള്ള കോണിയന്‍ ഹാളില്‍ വച്ച്‌ വൈകുന്നേരം 4.30 മുതല്‍ 9 മണിവരെയാണ്‌ പരിപാടികള്‍. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. 

ചെണ്ടമേളത്തിന്റെയും താലപ്പൊലികളുടെയും അകമ്പടിയോടെ മാവേലി എഴുന്നള്ളത്ത്‌, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, തിരുവാതിരകളി, കൈകൊട്ടിക്കളി, കുട്ടികളുടെ പുഞ്ചിരിമത്സരം, യുവഗായകരുടെ ഗാനമേള, കോമഡി ഷോ തുടങ്ങിയ പരിപാടികളും 4.30 മുതല്‍ 5.30വരെ ഓണസദ്യയും ഉണ്ടായിരിക്കുമെന്നും എല്ലാവരേയും ഓണാഘോഷപരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്‌: ദാസ്‌ കന്നംകുഴിയില്‍- 201 281 5050
ടി എസ്‌ ചാക്കോ-201 262 5979
ദേവസി പാലാട്ടി 201 921 9109
എല്‍ദോ പോള്‍; 201 370 5019
ആന്റണി കുര്യന്‍: 201 836 6537
ടി എം സാമുവേല്‍ 201 261 4563 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക