കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി
പള്‍സര്‍ സുനിയെ കാക്കനാട് ജയിലില്‍ നിന്നും മാറ്റാന്‍ കോടതി ഉത്തരവ്. ജയില്‍
മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സുനി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍
സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. വിയ്യൂര്‍ സെന്‍ട്രല്‍
ജയിലേയ്‌ക്കാണ് സുനിയെ മാറ്റുന്നത്.
കളമശേരി ജയിലില്‍ തനിക്കെതിരേ
ആക്രമണമുണ്ടാകുന്നുണ്ടെന്നും തടവുകാരും ജയില്‍ ജീവനക്കാരും
മര്‍ദ്ദിക്കുന്നുവെന്നുമാണ് ജയില്‍ മാറ്റം ആവശ്യപ്പെടാനുള്ള കാരണമായി സുനി
പറയുന്നത്. ഇക്കാര്യം പരിഗണിച്ച് ജയില്‍ മാറ്റത്തിന് കോടതി
ഉത്തരവിടുകയായിരുന്നു.
നേരത്തെ കസ്റ്റഡിയില്‍ പോലീസ് തന്നെ
മര്‍ദ്ദിക്കുന്നുവെന്ന ആരോപണവും സുനി ഉയര്‍ത്തിയിരുന്നു. ജയിലില്‍ ഏത് തരത്തിലുള്ള
ആക്രമണമാണ് ഉണ്ടായതെന്ന കാര്യം സുനി അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല