കോട്ടയം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍
വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരേ ആരോപണം. എന്‍സിപി
നേതാവും ഉഴവൂരിന്‍റെ അടുപ്പക്കാരനുമായിരുന്ന സതീഷ് കല്ലകുളമാണ് പാര്‍ട്ടി
മന്ത്രിയും സംസ്ഥാന അധ്യക്ഷന്‍റെ മരണത്തിന് കാരണക്കാരനാണെന്ന തരത്തില്‍
ആരോപണമുന്നയിച്ചിരിക്കുന്നത്.
മാണി സി.കാപ്പനും സുള്‍ഫിഖര്‍ മയൂരിയും
ഉഴവൂരിനെ മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷ പദവിയില്‍
നിന്നും ഉഴവൂരിനെ ഒഴിവാക്കണമെന്നായിരുന്നു ഇവരുടെ ലക്ഷ്യം. ഹണിട്രാപ്പ് കേസില്‍
എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായി വന്നാല്‍ മന്ത്രിസ്ഥാനം അദ്ദേഹത്തിന്
നല്‍കണമെന്ന് ഉഴവൂര്‍ ആവശ്യപ്പെടുമെന്ന് തോമസ് ചാണ്ടിയും കൂട്ടരും
ഭയപ്പെട്ടിരുന്നു.
ഇതാണ് മാനസികമായി തളര്‍ത്താനുള്ള ശ്രമത്തിന് കാരണം.
തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തെ അറിയിക്കുമെന്നും സതീഷ് കല്ലകുളം
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല