Image

അതിരപ്പിള്ളി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി നിയമസഭയില്‍

Published on 17 August, 2017
അതിരപ്പിള്ളി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഒരുതുള്ളി വെള്ളം പോലും പാഴാക്കി കളയാന്‍ അനുവദിക്കില്ല. വെള്ളച്ചാട്ടത്തിന്‍റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാവും പദ്ധതി നടപ്പാക്കുക. സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ്‌ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.

പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന്‌ കോണ്‍ഗ്രസും സിപിഐയും പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ മുഖ്യമന്ത്രി നിയമസഭയില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയത്‌. എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതിയാണെന്നും പദ്ധതിയെ എതിര്‍ക്കുമെന്നും സിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക