ടൗണ്‍സ്‌വില്‍: സിറോ മലബാര്‍ സഭയുടെ അല്‍മായ കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിനും സെക്രട്ടറി വി.സി. സെബാസ്റ്റിയനും ടൗണ്‍സ് വില്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.
രാവിലെ 11ന് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന വിശിഷ്ടാതിഥികളെ ക്‌നാനായ കമ്യൂണിറ്റി ഓഫ് നോര്‍ത്ത് ക്വീന്‍സ്‌ലാന്‍ഡിന്റെ പ്രസിഡന്റ് സ്റ്റീഫന്‍ കുര്യാക്കോസ്, സെക്രട്ടറി കുര്യാക്കോസ് ചരലേല്‍ എന്നിവര്‍ സ്വീകരിച്ചു. ടൗണ്‍സ്‌വില്‍ രൂപതാ കത്തീഡ്രല്‍ ഇടവക വികാരി ഫാ. ജോസ് കോയിക്കല്‍, ക്‌നാനായക്കാരുടെ ഓസ്‌ട്രേലിയയിലെ ആത്മീയഗുരു ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, യുകെകെസിഎ മുന്‍ ജനറല്‍ സെക്രട്ടറിയും മെല്‍ബണ്‍ കാത്തലിക് സൊസൈറ്റിയുടെ സെനറ്റ് അംഗം റെജി പാറയ്ക്കന്‍, ജയ്‌മോന്‍ പാറടിയില്‍ എന്നിവരും വിമാനത്താവളത്തില്‍ സ്വീകരിച്ചു. ക്‌നാനായ കമ്യൂണിറ്റി ഓഫ് നോര്‍ത്ത് ക്വീന്‍സ്‌ലാന്‍ഡിന്റെ ഔദ്യോഗികമായ ഉദ്ഘാടനം അഞ്ചിന് വൈകിട്ട് ഏഴിന് മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിക്കും.