Image

വി.എസ്‌ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിയ്‌ക്ക്‌ സമര്‍പ്പിച്ചു

Published on 17 August, 2017
വി.എസ്‌   അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിയ്‌ക്ക്‌ സമര്‍പ്പിച്ചു

തിരുവനന്തപുരം: വി.എസ്‌ അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ സമര്‍പ്പിച്ചു. അഴിമതി ഒഴിവാക്കാന്‍ കേന്ദ്രമാതൃകയില്‍ വിജിലന്‍സ്‌ കമ്മീഷന്‍ രൂപീകരിക്കണമെന്നാണ്‌ ഭരണപരിഷ്‌കാര കമ്മീഷന്റെ ആദ്യ നിര്‍ദ്ദേശം.

ഹൈക്കോടതി സിറ്റിംഗ്‌ ജഡ്‌ജിയോ വിരമിച്ച ജഡ്‌ജിയോ ആയിരിക്കണം കമ്മീഷന്റെ അധ്യക്ഷനെന്നും ചീഫ്‌ സെക്രട്ടറി, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പി എന്നീ പദവികളലിതേങ്കിലും വഹിച്ചിട്ടുള്ള രണ്ടംഗങ്ങളായിരിക്കണം മറ്റ്‌ അംഗങ്ങള്‍ എന്നും നിര്‍ദ്ദേശമുണ്ട്‌. ഭരണപരിഷ്‌കാര കമ്മീഷന്‍ ഇത്‌ വരെ സംഘടിപ്പിച്ചിട്ടുള്ള ശില്‍പ്പശാലകളിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക