Image

സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്റെ പ്രതികരണം രാഷ്ട്രീയ മനസോടെയെന്ന്‌ പി.സി ജോര്‍ജ്‌

Published on 17 August, 2017
 സ്‌പീക്കര്‍  ശ്രീരാമകൃഷ്‌ണന്റെ പ്രതികരണം രാഷ്ട്രീയ മനസോടെയെന്ന്‌ പി.സി ജോര്‍ജ്‌


മന്ത്രിയായ എം.എം മണി സ്‌ത്രീകളെ അപമാനിച്ച്‌ സംസാരിച്ചപ്പോള്‍ സ്‌പീക്കര്‍ പ്രതികരിച്ചിരുന്നില്ലെന്നും ഇപ്പോഴുളള പ്രതികരണങ്ങള്‍ രാഷ്ട്രീയ മനസോടെയാണെന്നും പി.സി ജോര്‍ജ്‌ എംഎല്‍എ. ഒരേ സ്ഥാനത്തിരിക്കുന്ന എല്ലാവരേയും ഒരേ പോലെ കാണാന്‍ ബാധ്യതയുള്ള ഒരാള്‍, ഒരാളെ മാത്രം തിരഞ്ഞുപിടിച്ച്‌ പരാമര്‍ശിക്കുന്നത്‌ വ്യവസ്ഥിതിയെ ഗുണപ്പെടുത്താനാണെന്ന്‌ വിശ്വസിക്കുന്നില്ലെന്നും സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനോടുളള പരോക്ഷ മറുപടിയെന്നവണ്ണം ജോര്‍ജ്‌ ഫെയ്‌സ്‌ബുക്കില്‍ കുറിക്കുന്നു.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായി നിരന്തരം അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ പി.സി ജോര്‍ജിനെതിരെ നടപടി കൈക്കൊളളുമെന്നും നിയമസഭാ സമിതിക്ക്‌ വിടുമെന്നും ഇന്ന്‌ സ്‌പീക്കര്‍ സൂചിപ്പിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ജോര്‍ജിന്റെ പ്രതികരണം.

എംഎല്‍എയായ എന്നെപ്പോലെ തന്നെ നിയമസഭയ്‌ക്ക്‌ അകത്തിരിക്കുന്ന എം.എം മണി മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരായ സ്‌ത്രീകളെ അപമാനിച്ച്‌ സംസാരിച്ച ചര്‍ച്ചകള്‍ ദിവസങ്ങളോളം നടന്നു. അതുപോലെ തന്നെ കൊച്ചിയില്‍ ഒരു സിനിമ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവനും 2011ല്‍ വേറൊരു സിനിമാ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ വേറൊരാളും ഇപ്പോള്‍ കേരള നിയമസഭയില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ ജയിച്ചു വന്ന ഒരു എംഎല്‍എയുടെ െ്രെഡവര്‍മാരായിരുന്നു.

 ആ എംഎല്‍എയെ ചോദ്യം ചെയ്യണമെന്നും അറസ്റ്റ്‌ ചെയ്യണമെന്നുമുള്ള ചര്‍ച്ചകളും ധാരാളം നടന്നു. ഇതില്‍ പി.സി.ജോര്‍ജിനെ സംബന്ധിച്ച്‌ നടന്ന ചര്‍ച്ചയില്‍ മാത്രം ഫേസ്‌ബുക്കില്‍ അഭിപ്രായം കുറിച്ചത്‌ രാഷ്ട്രീയ മനസ്സോടെയാണെന്നാണ്‌ പക്ഷമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക