Image

മാര്‍ത്തോമ്മാ സഭയ്ക്ക് ഓസ്‌ട്രേലിയയില്‍ പുതിയ ഇടവക

Published on 05 March, 2012
മാര്‍ത്തോമ്മാ സഭയ്ക്ക് ഓസ്‌ട്രേലിയയില്‍ പുതിയ ഇടവക
മെല്‍ബണ്‍: മാര്‍ത്തോമ്മാ സഭയ്ക്ക് ഓസ്‌ട്രേലിയയില്‍ പുതിയ ഇടവക സ്ഥാപിതമായി. മെല്‍ബണിന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന മാര്‍ത്തോമ്മാ സഭാ വിശ്വാസികളുടെ ആരാധനാലയത്തിനു വേണ്ടിയുള്ള ദീര്‍ഘനാളത്തെ ആഗ്രഹത്തിന് 2012 ജനുവരി ഒന്നിന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ അനുമതി നല്‍കി. 

പുതിയ ഇടവകയ്ക്ക് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് മെല്‍ബണ്‍ എന്ന് നാമകരണം ചെയ്തു. ഇടവകയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് ജനുവരി 22ന് റവ. ബൈസു വര്‍ഗീസ് കാര്‍മികത്വം വഹിച്ചു. 

അറുപതില്‍ പരം വരുന്ന മാര്‍ത്തോമ്മാ സഭാ വിശ്വാസികളായ കുടുംബാംഗങ്ങളുടെ ദീര്‍ഘനാളത്തെ പ്രാര്‍ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായാണ് പുതിയ ഇടവക തുടങ്ങാന്‍ സഭയ്ക്ക് അനുവാദം നല്‍കിയത്. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പ്രതികൂല ചുറ്റുപാടുകളും പ്രതിസന്ധികളും തരണം ചെയ്ത് ഇടവകയുടെ ആവിര്‍ഭാവത്തിനും ഉന്നമനത്തിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ഒരുപറ്റം സഭാ വിശ്വാസികളിടെ പ്രാര്‍ഥനാ ഫലമാണ് ഇതെന്ന് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ഇടവകജനങ്ങള്‍ പ്രാര്‍ഥനയോടെ ഓര്‍ക്കുന്നു. 

ഇടവകയുടെ താല്‍ക്കാലിക വികാരിയായി റവ.ഡോ. ടി.ജെ. തോമസ് നിയമിതനായി. മെല്‍ബണിലെ തെക്കുകിഴക്കന്‍ പ്രദേശമായ ഹാംപ്ടണ്‍പാര്‍ക്കിലുള്ള ഹോളിട്രിനിറ്റി ആംഗ്ലിക്കന്‍ ദേവാലയത്തിലാണ് താല്‍ക്കാലിക ആരാധനാ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. സ്ഥിരമായ ആരാധനാ കേന്ദ്രം കണ്ടെത്തിയതിന്റെ അവസാന ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി ഇടവക കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
                                            
വാര്‍ത്ത അയച്ചത്: അലക്‌സാണ്ടര്‍ വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക