Image

ജര്‍മനിയിലെ നീഡര്‍സാക്‌സണ്‍ സംസ്ഥാനം സ്‌ക്കൂളുകളില്‍ ബൂര്‍ക്കാ നിരോധിച്ചു

ജോര്‍ജ് ജോണ്‍ Published on 17 August, 2017
ജര്‍മനിയിലെ നീഡര്‍സാക്‌സണ്‍ സംസ്ഥാനം സ്‌ക്കൂളുകളില്‍ ബൂര്‍ക്കാ നിരോധിച്ചു

ഹാനോവര്‍: ജര്‍മന്‍ സംസ്ഥാനം നീഡര്‍സാക്‌സണ്‍ സ്‌ക്കൂളുകളില്‍ ബൂര്‍ക്കാ നിരോധിച്ച് നിയമം
പാസാക്കി. ബൂര്‍ക്കാ ധരിച്ച് പരിപൂര്‍ണമായി ശരീരഭാഗങ്ങളും, മുഖവും മറച്ചുള്ള
വസ്ത്രധാരണം നീഡര്‍സാക്‌സണ്‍ സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ നിരോധിച്ച് നിയമസഭയാണ്
ഈ നിയമ നിര്‍മ്മാണം നടത്തിയത്.

ഓസ്‌നാംബൂര്‍ക്കിലെ ഒരു സ്‌ക്കൂളില്‍ ബൂര്‍ക്കാ ധരിച്ച് പരിപൂര്‍ണമായി ശരീരഭാഗങ്ങളും,
മുഖവും മറച്ച് പല വിദ്യാര്‍ത്ഥിനികളും വരുന്നത് സ്‌ക്കൂള്‍ അധികാരികള്‍ വിലക്കി.

ഇതിനെതിരെ ഈ വിദ്യാര്‍ത്ഥിനികളും അവരുടെ രക്ഷിതാക്കളും പ്രതിക്ഷേധിക്കുകയും
പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സ്‌ക്കൂള്‍ അധികാരികളും, രക്ഷാകര്‍ത്ത|
സംഘടനയും സംസ്ഥാന ഗവര്‍മെന്റിന് പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ് നിയമസഭയിലെ
എല്ലാ രാഷ്ട്രീയ കക്ഷികളും ഏകകണ്ഠമായി സ്‌ക്കൂളുകളില്‍ ബൂര്‍ക്കാ നിരോധന നിയമം
പാസാക്കിയത്.

ജര്‍മനിയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ബൂര്‍ക്കാ ധരിച്ച് സ്‌ക്കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍
വരുന്നുണ്ട്. നീഡര്‍സാക്‌സണ്‍ സംസ്ഥാന നിയമസഭയുടെ ബൂര്‍ക്കാ നിരോധന നിയമത്തെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങളും ചിന്തിക്കുന്നതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ
കോണ്‍ഫ്രന്‍സ് വക്താവ് ബോറിസ് റൈന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക