Image

ബാലാവകാശ കമ്മീഷന്‍ നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി; മന്ത്രി കെ.കെ ശൈലജ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കോടതി

Published on 17 August, 2017
ബാലാവകാശ കമ്മീഷന്‍ നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി; മന്ത്രി കെ.കെ ശൈലജ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കോടതി
കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ ഒഴിവിലേക്ക് രണ്ടാമത് വിജ്ഞാപനം ഇറക്കി രണ്ടുപേരെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ടി.ബി സുരേഷ്, ശ്യാമളദേവി എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്. ഇപ്പോള്‍ വന്നിരിക്കുന്ന രണ്ട് ഒഴിവിലേക്ക് ആദ്യ വിജ്ഞാപനപ്രകാരമുള്ള പട്ടികയില്‍ നിന്ന് അംഗങ്ങളെ നിയമിക്കാനും കോടതി നിര്‍ദേശിച്ചു. 

ആദ്യ പട്ടികയില്‍ മതിയായ യോഗ്യതയുള്ളവര്‍ ഇല്ലെന്ന് കാണിച്ചാണ് സര്‍ക്കാര്‍ രണ്ടാമത് വിജ്ഞാപനമിറക്ക് രണ്ടുപേരെ നിയമിച്ചത്. ഇത് ചോദ്യം ശചയ്ത് കോട്ടയം സ്വദേശി ഡോ.ജാസ്മിന്‍ അലക്‌സ് ആണ് കോടതിയെ സമീപിച്ചത്.

അതിനിടെ, സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി. ആരോഗ്യമന്ത്രി കെ.കെ ശൈലജ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സിപിഎം അംഗത്തെ കമ്മീഷനില്‍ നിയമിക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെനനും ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാറ്റിയത് കാരണം വ്യക്തമാക്കാതെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ബാലാവകാശ കമ്മീഷന്‍ അംഗമായി ടി.ബി സുരേഷിനെ നിയമിച്ചതാണ് മന്ത്രിക്ക് വിനയായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക