Image

ചിക്കാഗോ ക്നാനായ ഇടവകകളില്‍ ഫാ.ഉപ്പാണി നയിക്കുന്ന ധ്യാനം

ജെയിന്‍ മാക്കീല്‍ Published on 05 March, 2012
ചിക്കാഗോ ക്നാനായ ഇടവകകളില്‍ ഫാ.ഉപ്പാണി നയിക്കുന്ന ധ്യാനം
ചിക്കാഗോ: നോമ്പുകാലത്തിന്‍െറ വിശുദ്ധിയില്‍ ആത്മിയമായി ഒരുങ്ങുവാനും ക്രിസ്തുവിന്‍െറ പീഡാനുഭവത്തിന്‍െറയും കുരിശു മരണത്തിന്‍െറയും ചിന്തകള്‍ക്ക് വചനാമ്യതം നുകരാനും ചിക്കാഗോ ക്നാനായ ഇടവകകളില്‍ അവസരം ഒരുങ്ങുന്നു.
ക്രൂശിതനായ യേശുവിന്‍െറ കദന ചിന്തകള്‍ക്ക് നേര്‍ വെളിച്ചമേകുന്ന  വാര്‍ഷിക ധ്യാനത്തിന് നേത്യത്വം നല്‍കുന്നത് ചിറ്റൂര്‍ ധ്യാന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഫാ.ജോസഫ് ഉപ്പാണിയായിരിക്കും. മോര്‍ട്ടന്‍ഗ്രേവ് സെന്‍റ് മേരീസ് പള്ളിയില്‍ മാര്‍ച്ച് 15മുതല്‍18 വരെയും മേവുഡ് സേക്രഡ് ഹാര്‍ട്ട്  പള്ളിയില്‍ 22 മുതല്‍ 25 വരെയും ധ്യാനം നടക്കും.
ധ്യാന സമയം: വ്യാഴാഴ്ച വൈകുന്നേരം 7 മുതല്‍ 9.30 വരെ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 9 വരെ. ശനിയാഴ്ച രാവിലെ 10  മുതല്‍ രാത്രി 8 വരെ.ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെ.                                                                                                           
ചിക്കാഗോ ക്നാനായ ഇടവകകളില്‍ ഫാ.ഉപ്പാണി നയിക്കുന്ന ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക