Image

ഇന്‍ഫോസിസ്‌ സിഇഒ സ്ഥാനം വിശാല്‍ സിക്ക രാജിവെച്ചു: ഇനി എക്‌സിക്യൂട്ടീവ്‌ വൈസ്‌ ചെയര്‍മാന്‍

Published on 17 August, 2017
ഇന്‍ഫോസിസ്‌ സിഇഒ സ്ഥാനം  വിശാല്‍ സിക്ക രാജിവെച്ചു: ഇനി എക്‌സിക്യൂട്ടീവ്‌ വൈസ്‌ ചെയര്‍മാന്‍


പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും മാനേജിങ്‌ ഡയറക്ടറുമായ വിശാല്‍ സിക്ക രാജിവെച്ചു. ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസറായ പ്രവീണ്‍ റാവുവിനാണ്‌ നിലവില്‍ സിഎഒ ചുമതല. പുതിയ സിഇഒയെ നിയമിക്കുന്നത്‌ വരെ വിശാല്‍ സിക്ക എക്‌സിക്യൂട്ടീവ്‌ വൈസ്‌ ചെയര്‍മാന്‍ സ്ഥാനത്ത്‌ തുടരുമെന്ന്‌ ഇന്‍ഫോസിസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

തന്ത്രപരമായ കാര്യങ്ങളില്‍ മുന്‍കരുതലെടുക്കുക, ഉപഭോക്താക്കളുമായുളള ബന്ധം മെച്ചപ്പെടുത്തുക, സാങ്കേതിക മേഖലയിലെ വികസനം എന്നിവയായിരിക്കും സിക്കയുടെ പുതിയ ചുമതലകള്‍. ഇന്‍ഫോസിസ്‌ ബോര്‍ഡിനായിരിക്കും സിക്ക റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്‌.

ഇന്‍ഫോസിസ്‌ ഓഹരി വിലയില്‍ എട്ട്‌ ശതമാനത്തോളം ഇടിവ്‌ രേഖപെടുത്തിയതിന്‌ പിന്നാലെയാണ്‌ സിക്കയുടെ രാജി. വിശാല്‍ സിക്കയുടെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തി പലതവണ പരസ്യമായി അതൃപ്‌തി രേഖപെടുത്തിയിരുന്നു. ആരോപണങ്ങളില്‍ മനം മടുത്താണ്‌ രാജിയെന്ന്‌ അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. ഇന്‍ഫോസിസിന്റെ സ്ഥാപക അംഗമല്ലാത്ത ആദ്യത്തെ സിഇഒ ആയിരുന്നു സിക്ക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക