Image

തരംഗം ടീസര്‍ നാളെ

ആഷ എസ്‌ പണിക്കര്‍ Published on 17 August, 2017
തരംഗം ടീസര്‍ നാളെ
ടൊവീനോ തോമസ്‌ നായകനാകുന്ന തരംഗം സിനിമയുടെ ടീസര്‍ നാളെ പുറത്തിറങ്ങും. പതിവു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ചിത്രത്തിന്റെ ഓഡിയോ ടീസറായിരിക്കും പുറത്തിറങ്ങുക.

തരംഗം ദി ക്യൂരിയസ്‌ കേസ്‌ ഓഫ്‌ കള്ളന്‍ പവിത്രന്‍ എന്ന ചിത്രം നിര്‍മിക്കുന്നത്‌. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‌ ഫിലിംസാണ്‌. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ്‌ ഇതാദ്യമായാണ്‌ ഒരു മലയാള ചിത്രം നിരര്‍മിക്കുന്നത്‌.

ടൊവീനോ തോമസ്‌, നേഹ അയ്യര്‍ ബാലു വര്‍ഗീസ്‌ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നു. പത്മനാഭന്‍ പിളള എന്ന സബ്‌ ഇന്‍സ്‌പെക്‌ഛറായാണ്‌ ടൊവീനോ ചിത്രത്തില്‍ അഭിനയികകുന്നത്‌.

മൃത്യുഞ്‌ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക്‌ അരുണ്‍ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. അനില്‍ നാരായണനാണ്‌ തിരക്കഥ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക