ഫിലഡെല്‍ഫിയ: പുതുവത്സര പിറവി അറിയിച്ചു പൊന്നിന് ചിങ്ങമാസമിങ്ങെത്തിയതോടെ, ഓണാഘോഷ ഒരുക്കങ്ങളുടെ അവസാനഘട്ട മിനുക്കുപണികളില്‍ ആവേശത്തോടെ മുഴുകിയിരിക്കുകയാണ് കല മലയാളീ അസോസിയേഷന്റെ സംഘാടകരും പ്രവര്‍ത്തകരും.
ആഗസ്റ്റ് 26 ശനിയാഴ്ച ഉച്ചയ്ക്ക് ഫിലാഡെല്‍ഫിയ സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ദേവാലയ ഓഡിറ്റോറിയത്തില്‍(1009 UNRUH AVE, PHILADELPHIA, PA, 1911) വച്ച് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികള്‍ക്ക് അകമ്പടിയായി ഗാനങ്ങള്‍ക്കും നൃത്തങ്ങള്‍ക്കും പുറമേ, കേരളത്തിന്റെ തനതു കലകളായ ചെണ്ടമേളം, തിരുവാതിര, ഓട്ടംതുള്ളല്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
സ്വാദിഷ്ടമായ ഓണസദ്യയും ആസ്വാദ്യമായ കലാവിഭവങ്ങളും ഇത്തവണത്തെ ഓണാഘോഷത്തെ വേറിട്ട ഒരനുഭവമാക്കുമെന്ന കലാ ഭാരവാഹികളായ ഡോ.കുര്യന് മത്തായി, ഡോ. ജയിംസ് കുറിച്ചി, ജോര്‍ജ് മാത്യു CPA, അലക്സ് ജോണ്‍, ബിജു സഖറിയാ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളീയത്തനിമയുള്ള മികച്ച വസ്ത്രധാരണത്തില്‍ വിവിധ പ്രായവിഭാഗങ്ങളില്‍ മത്സരവും ക്രമീകരിച്ചിട്ടുണ്ട്. രുചിയുടെയും കലയുടെയും സംസ്കാരത്തിന്റെയും മഹോത്സവമായ ഓണാഘോഷത്തിലേയ്ക്ക് എല്ലാ മലയാളികളെയും, സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.