Image

പ്രധാനമന്ത്രിപദം നെഹ്‌റു കുടുംബത്തിന്റെ സ്വത്തോ: അഡ്വാനി

Published on 26 June, 2011
പ്രധാനമന്ത്രിപദം നെഹ്‌റു കുടുംബത്തിന്റെ സ്വത്തോ: അഡ്വാനി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനമന്ത്രിപദം നെഹ്‌റു കുടുംബത്തിന്റെ സ്വത്താണോയെന്ന്‌ ബി.ജെ.പി നേതാവ്‌ എല്‍.കെ അദ്വാനി പരിഹസിച്ചു. ഇന്ത്യയെപ്പോലെ മഹത്തായ ജനാധിപത്യ രാജ്യത്ത്‌ പ്രധാനമന്ത്രിപദം കുടുംബ സ്വത്താക്കാന്‍ അനുവദിക്കരുതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ ആവശ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ സര്‍ക്കാരിന്റെ ദുര്‍ഭരണം തുടരാന്‍ അനുവദിക്കാനാകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന വിശാല പ്ലാറ്റ്‌ഫോം ഒരിക്കല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ അധികാരമോഹികളുടെ താവളമാണ്‌ കോണ്‍ഗ്രസ്‌ എന്നും അദ്ദേഹം ആക്ഷേപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക