Image

ശ്വേതാ മേനോന്‍ പുരുഷ വേഷത്തില്‍, നവല്‍ എന്ന ജ്യുവല്‍ തിയേറ്ററുകളില്‍

Published on 18 August, 2017
ശ്വേതാ മേനോന്‍ പുരുഷ വേഷത്തില്‍, നവല്‍ എന്ന ജ്യുവല്‍ തിയേറ്ററുകളില്‍
ശ്വേത മേനോന്‍ പുരുഷ വേഷത്തിലെത്തുന്ന ചിത്രം നവല്‍ എന്ന ജ്യൂവല്‍ തിയേറ്ററുകളിലെത്തി. രഞ്ജിലാല്‍ ദാമോദരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലൈഫ് ഓഫ് പൈ ഫെയിം ആദില്‍ ഹുസൈനാണ് ചിത്രത്തിലെ നായകന്‍.

എം ജയചന്ദ്രനും എഡി റ്റൊറേഴ്‌സും ആഷ്‌ലി ഗര്‍ലാണ്ടും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റീം കാദം, അനു സിതാര, അലന്‍ മാറ്റേഴ്‌സ്, അഞ്ജലി ഉപാസന, സുധീര്‍ കരമന, പാരീസ് ലക്ഷ്മി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇന്‍ഡസ് വാലി ഫിലിംസിന്റെ ബാനറില്‍ രഞ്ജി ലാലും അമേരിക്കന്‍ മലയാളിയായ അലനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജി ലാലും വി.കെ അജിത്കുമാറുമാണ് തിരക്കഥയും സംഭാഷണവും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക