Image

കോണ്‍ഗ്രസിനെ പുരോഗമന പാതയിലേക്ക് തിരിച്ചുകൊണ്ടുവന്നത് വയലാര്‍ രവിയാണെന്ന് എ.കെ. ആന്റണി

Published on 18 August, 2017
കോണ്‍ഗ്രസിനെ പുരോഗമന പാതയിലേക്ക് തിരിച്ചുകൊണ്ടുവന്നത് വയലാര്‍ രവിയാണെന്ന് എ.കെ. ആന്റണി

ആലപ്പുഴ: യാഥാസ്ഥിതിക നിലപാടുകളിലേക്ക് വഴുതിപ്പോയ കോണ്‍ഗ്രസിനെ പുരോഗമന ഇടതുപക്ഷപാതയിലേക്ക് തിരിച്ചുകൊണ്ടുവന്നത് വയലാര്‍ രവിയാണെന്ന് എ.കെ. ആന്റണി. ജനങ്ങളില്‍നിന്ന് അകന്ന് കോണ്‍ഗ്രസിന് അപചയം സംഭവിച്ച കാലഘട്ടത്തില്‍ തിരുത്തല്‍ ശക്തിയായി കടന്നുവന്ന യുവനേതാക്കളില്‍ പ്രഥമസ്ഥാനം രവിക്ക് അര്‍ഹതപ്പെട്ടതാണ്. എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന വയലാര്‍ രവിയെ ആദരിക്കാന്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

ശീമാട്ടി ഗ്രൗണ്ടില്‍ സ്ത്രീകളടക്കം വന്‍ ജനാവലി പങ്കെടുത്ത ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.സി.വേണുഗോപാല്‍ എം.പി അധ്യക്ഷത വഹിച്ചു. കേക്ക് മുറിച്ച് 80 മണ്‍ചിരാതുകളില്‍ ദീപം തെളിച്ചു. രവിയെക്കുറിച്ച് രാജീവ് ആലുങ്കല്‍ രചിച്ച കവിത പിന്നണി ഗായിക ലാലി ആര്‍.പിള്ളയും വയലാര്‍ ശരത് ചന്ദ്രവര്‍മ രചിച്ച കവിത അദ്ദേഹംതന്നെയും ആലപിച്ചു.

എറണാകുളത്തെ കോണ്‍ഗ്രസ് ഹൗസിന്റെ വരാന്തയില്‍ പത്രങ്ങള്‍ തലയിണയാക്കി വര്‍ഷങ്ങളോളം ഉറങ്ങിയ അനുഭവമാണ് തന്റെ കരുത്തെന്നു രവി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, എം.പിമാരായ എം.ഐ. ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ബെന്നി ബഹന്നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു സ്വാഗതവും കെ.പി.സി.സി ജന.സെക്രട്ടറി സി.ആര്‍. ജയപ്രകാശ് നന്ദിയും പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ടി.സിദ്ദീഖ്, ഷാനിമോള്‍ ഉസ്മാന്‍, എം.മുരളി, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.  

Join WhatsApp News
vincent emmanuel 2017-08-18 12:44:46
This got to be a joke. Vayalar Ravi is nothing but a useless leader.
Johny 2017-08-18 14:16:03
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. ഇത്രയും നിർഗുണനായ ഒരു നേതാവ് ഇന്ത്യയിൽ തന്നെ ഉണ്ടോ എന്ന് സംശയം ആണ്. അദ്ദേഹം പ്രവാസി വകുപ്പും വ്യോമയാനവും കുറെ നാൾ കൈകാര്യം ചെയ്തപ്പോ നമ്മൾ കണ്ടതല്ലേ. ഗുണം ഉണ്ടായി സ്വന്തം മകന്. ചിദംബരത്തിന്റെ മകന്റെ കൂടെ കൂടി അല്പം പുത്തൻ ഉണ്ടാക്കി. നമ്മുടെ നാട്ടിൽ അതൊരു തെറ്റല്ല എന്നാലും പറഞ്ഞു പോകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക