Image

ഇന്ത്യാ പ്രസ്സ് ക്ലബ് സമ്മേളനത്തില്‍ കൃഷിമന്ത്രി നയിക്കുന്ന കാര്‍ഷിക സെമിനാര്‍

പി.പി.ചെറിയാന്‍ Published on 18 August, 2017
 ഇന്ത്യാ പ്രസ്സ് ക്ലബ് സമ്മേളനത്തില്‍  കൃഷിമന്ത്രി നയിക്കുന്ന കാര്‍ഷിക സെമിനാര്‍
ആഗസ്റ്റ് 24 മുതല്‍ 26 വരെ ചിക്കാഗോയില്‍ നടക്കുന്ന ഇന്ത്യാ പ്രസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ കാര്‍ഷീകരംഗത്തു വിപ്ലകരമായ നേട്ടങ്ങള്‍ സമ്മാനിച്ച കൃഷിമന്തി വി.എസ് സുനില്‍കുമാര്‍ നേതൃത്വം കാര്‍ഷീക സെമിനാര്‍ സംഘടിപ്പിക്കും. 'കാര്‍ഷിക വികസനത്തില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

മണ്ണിനോട് മല്ലടിച്ചു വളര്‍ന്ന ഒരു സമൂഹത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് അമേരിക്കയില്‍ കുടിയേറിയ മലയാളികളില്‍ ഏറെയും. കേരളത്തിന് ലോകം അറിയപ്പെടുന്ന ഒരു കാര്‍ഷിക സംസ്‌കാരവുമുണ്ട്. ജന്മനാടിന്റെ പൈതൃകങ്ങള്‍ കാത്തുസൂക്ഷിച്ചു മുന്നോട്ട് പോകുന്ന ഒട്ടേറെ കൃഷി സ്‌നേഹികളും നമ്മുക്കിടയിലുണ്ട്. അവര്‍ക്കെല്ലാം പ്രയോജനമാകുന്ന രീതിയില്‍ ആധുനിക കൃഷി സമ്പ്രദായങ്ങളെ സംബന്ധിച്ചും സെമിനാറില്‍ പ്രതിപാദിക്കും. മൂന്നാം ദിനം ഓഗസ്റ്റ് 26 നു ഉച്ചക്ക് 12.15 ആണ് സെമിനാര്‍ .
സെമിനാറില്‍ രതി ദേവി മോഡറേറ്ററും , ഡോ: റാം പിള്ള, മന്മഥന്‍ നായര്‍, മാധവന്‍ ബി.നായര്‍,ഡോ: ഫ്രീമു വര്‍ഗീസ്, ഡോ: മാണി സ്‌കറിയാ , സജി മാടപ്പിള്ളില്‍ എന്നിവര്‍ പാനലിസ്റ്റുകളുമായിരിക്കും.

വി.എസ് സുനില്‍കുമാര്‍ കൃഷിമന്ത്രിയായതിനു ശേഷം കാര്‍ഷികരംഗത്തു കേരളത്തിന് ഏറെ പുരോഗതി നേടാന്‍ സാധിച്ചിട്ടുണ്ട്. കൃഷിയിറക്കാതെ തരിശുകിടന്ന ഹെക്ടര്‍ കണക്കിന് ഭൂമിയില്‍ കൃഷിയിറക്കി പൊന്നു വിളയിക്കാന്‍ സാധിച്ചു.അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷലിപിതമായ പച്ചകറികള്‍ ഒഴിവാക്കുവാന്‍ വീട് തോറും ജൈവപച്ചക്കറി കൃഷി നടപ്പിലാക്കി സംസ്ഥാനത്തിന് സ്വയംപര്യാപ്ത നേടാന്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കി കഴിഞ്ഞു. കര്‍ഷകരുടെ ഉറ്റമിത്രമായ സുനില്‍കുമാര്‍ നയിക്കുന്ന കാര്‍ഷിക സെമിനാര്‍ നമ്മുക്ക് ഏറെ വിജ്ഞാനപ്രദവും പുതുമ നിറഞ്ഞതുമായിരിക്കും.

 ഇന്ത്യാ പ്രസ്സ് ക്ലബ് സമ്മേളനത്തില്‍  കൃഷിമന്ത്രി നയിക്കുന്ന കാര്‍ഷിക സെമിനാര്‍ ഇന്ത്യാ പ്രസ്സ് ക്ലബ് സമ്മേളനത്തില്‍  കൃഷിമന്ത്രി നയിക്കുന്ന കാര്‍ഷിക സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക