Image

സൗത്ത് ഫ്‌ളോറിഡാ മാര്‍ത്തോമ്മാ ഇടവക മിഷന്‍ കണ്‍വന്‍ഷനു തുടക്കമായി

ജീമോന്‍ റാന്നി Published on 18 August, 2017
സൗത്ത് ഫ്‌ളോറിഡാ മാര്‍ത്തോമ്മാ ഇടവക മിഷന്‍ കണ്‍വന്‍ഷനു തുടക്കമായി
ഡേവി(സൗത്ത് ഫ്‌ളോറിഡാ): മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ളോറിഡാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍ യോഗങ്ങള്‍ക്ക് തുടക്കമായി. ആഗസ്റ്റ് 12ന് വെള്ളിയാഴ്ച വൈകുന്നേരം 7.30ന് സൗത്ത് ഫ്‌ളോറിഡാ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ചാണ് യോഗങ്ങള്‍ ആരംഭിച്ചത്. മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദികനും പ്രമുഖ ധ്യാനഗുരുവുമായ റവ.കെ.ജെ.ശാമുവേല്‍ തിരുവചന പ്രഘോഷണം നല്‍കി.

19ന് ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന ധ്യാനയോഗത്തിനും വൈകീട്ട് 7.30 ന് നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗത്തിനും അച്ചന്‍ നേതൃത്വം നല്‍കും. ഗാനശുശ്രൂഷയോടു കൂടിയാണ് യോഗങ്ങള്‍ ആരംഭിയ്ക്കുന്നത്.

20ന് ഞായറാഴ്ച രാവിലെ 9.30 ന് ആരഭിയ്ക്കുന്ന വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് കണ്‍വന്‍ഷന്‍ കടശി യോഗ പ്രസംഗവും ഉണ്ടായിരിയ്ക്കുന്നതാണ്.

അനുഗ്രഹീത ധ്യാനഗുരുവിന്റെ തിരുവചനപ്രഘോഷണം ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ജാതി മത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.വര്‍ഗീസ്.കെ.മാത്യു(954 740 4195)
ബോജോയ് ജോസഫ്(954 682 2576)
ബാബു മാത്യു(954 559സ9219)


സൗത്ത് ഫ്‌ളോറിഡാ മാര്‍ത്തോമ്മാ ഇടവക മിഷന്‍ കണ്‍വന്‍ഷനു തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക