Image

സെന്റ്‌ മേരീസ്‌ കാത്തലിക്‌ മിഷന്‍ സെന്ററിന്റെ ധനശേഖരണാര്‍ത്ഥം മെഗാ ഷോ `അമേരിക്കന്‍ ത്രില്ലര്‍'

എ.സി. ജോര്‍ജ്‌ Published on 06 March, 2012
സെന്റ്‌ മേരീസ്‌ കാത്തലിക്‌ മിഷന്‍ സെന്ററിന്റെ ധനശേഖരണാര്‍ത്ഥം മെഗാ ഷോ `അമേരിക്കന്‍ ത്രില്ലര്‍'
ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണിലെ പേള്‍ലാന്റിലുള്ള സെന്റ്‌ മേരീസ്‌ കാത്തലിക്‌ മിഷന്‍ സെന്ററിന്റെ ധനശേഖരണാര്‍ത്ഥം മെയ്‌ 28-ന്‌ -മെമ്മോറിയല്‍ ഡേ- തിങ്കളാഴ്‌ച വൈകുന്നേരം 5.30-ന്‌ മെഗാഷോ `അമേരിക്കന്‍ ത്രില്ലര്‍ എക്‌സ്‌പ്രസ്‌' സ്റ്റാഫോര്‍ഡിലെ സിവിക്‌ സെന്റര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

ഏഷ്യാനെറ്റ്‌ യു.എസ്‌.എ ആണ്‌ പരിപാടി അവതരിപ്പിക്കുന്നത്‌. ഫണ്ട്‌ റൈസിംഗ്‌ ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം മാര്‍ച്ച്‌ നാലാം തീയതി സെന്റ്‌ മേരീസ്‌ മിഷന്‍ സെന്ററില്‍ വെച്ച്‌ വികാരി ഫാ. ജേക്കബ്‌ ക്രിസ്റ്റി നിര്‍വഹിച്ചു. മെഗാ സ്‌പോണ്‍സറായി പോള്‍ സിറിയക്‌ ആന്‍ഡ്‌ ഗ്രോസറീസ്‌, ഗ്രാന്റ്‌ സ്‌പോണ്‍സറായി ബാബു ചാക്കോ- അലമ്മൊ ട്രാവല്‍സ്‌, സ്‌പോണ്‍സറായി മാത്യു പയ്യംപള്ളി- മൈക്ക്‌ കല്‍വര്‍ട്ട്‌ ടൊയോട്ടാ കമ്പനിയും ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ജോയി കാഞ്ഞിരത്തിങ്കല്‍, ജോഷി വര്‍ഗീസ്‌, സിബി മാത്യു, ജോര്‍ജ്‌ ഫിലിപ്പ്‌, ജെയിംസ്‌ ഗ്രിഗറി, സന്തോഷ്‌ തുണ്ടിയില്‍ തുടങ്ങിയവര്‍ കിക്ക്‌ഓഫ്‌ ടിക്കറ്റ്‌ വില്‍പ്പനയ്‌ക്ക്‌ നേതൃത്വം നല്‍കി.

ജഗദീഷ്‌, ലക്ഷ്‌മി ഗോപാലസ്വാമി, മിത്ര കുര്യന്‍, രജിത്‌ മേനോന്‍, അര്‍ച്ചന, ജി. വേണുഗോപാല്‍, അനൂപ്‌ ശങ്കര്‍, സിസിലി, വോഡാഫോണ്‍ ടീം എന്നിവര്‍ അരങ്ങില്‍ വിസ്‌മയങ്ങള്‍ സൃഷ്‌ടിക്കും. ബൈബു മേലിലയാണ്‌ സംവിധായകന്‍.
സെന്റ്‌ മേരീസ്‌ കാത്തലിക്‌ മിഷന്‍ സെന്ററിന്റെ ധനശേഖരണാര്‍ത്ഥം മെഗാ ഷോ `അമേരിക്കന്‍ ത്രില്ലര്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക