Image

ഷാര്‍ലറ്റ് വില്‍ സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ത്യന്‍ വംശജരുടെ രാജി.

പി.പി.ചെറിയാന്‍ Published on 18 August, 2017
ഷാര്‍ലറ്റ് വില്‍  സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ത്യന്‍ വംശജരുടെ രാജി.
വാഷിംഗ്ടണ്‍: ഷാര്‍ലറ്റ് വില്ലില്‍ വൈറ്റ് സുപ്രിമിസ്റ്റുകളും എതിരാളികളും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ പ്രസിഡന്റ് ട്രമ്പ് സ്വകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ചു ആര്‍ട്ട്‌സ് ആന്റ് ഹുമാനിറ്റീസ് കമ്മിറ്റിയില്‍ നിന്നും ഇന്ത്യന്‍ അമേരിക്കന്‍ നടൻ  കാല്‍ പെന്‍ (Kal Penn), ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരി ജുംബ ലാഹരി(Jhumpa Lahiri) എന്നിവര്‍  രാജിവെച്ചു.

1982 ല്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനാണ് കലാ സാംസ്‌കാരിക വിഷയങ്ങളില്‍ വൈറ്റ് ഹൗസിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ആര്‍ട്‌സ് ആന്റ് ഹ്യൂമാനിറ്റീസ് പ്രസിഡന്റ് കമ്മിറ്റിക്ക്  രൂപം നല്‍കിയത്. അമേരിക്കന്‍ പ്രഥമ വനിതയാണ് കമ്മറ്റിയുടെ ചെയര്‍വുമണ്‍.

ഷാര്‍ലറ്റ് വില്ലില്‍ യുവതി  മരിക്കുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാതിരുന്ന പ്രസിഡന്റിന്റെ  നടപടി അംഗീകരിക്കാനാവില്ലെന്ന് കാല്‍പെന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു .  കമ്മിറ്റിയില്‍ ഉള്‍പ്പെട്ട  പതിനാറു പേരാണ് ട്രമ്പിനെതിരായ പ്രസ്താവനയില്‍ ഒപ്പു വെച്ചിരിക്കുന്നത്.

ഒബാമയുടെ ഭരണത്തില്‍ രൂപീകരിക്കപ്പെട്ട കമ്മിററിയില്‍ അംഗമായതാണ് പെന്‍. ട്രമ്പിന്റെ പ്രസിഡന്റ് പദവിയില്‍ നിന്നുള്ള രാജിയും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷാര്‍ലറ്റ് വില്‍  സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ത്യന്‍ വംശജരുടെ രാജി.
Join WhatsApp News
അവറാന്‍ 2017-08-19 11:33:50
അതേ അതേ എല്ലാംതന്നെ  ഉടന്‍ നടക്കും.
നിങ്ങള്ക്ക് പകരം , ചെര്യന്‍, തോമന്‍, കുന്തര ,കൂതറ മലയാളികള്‍ അനേകം ഉണ്ട്  കമ്മറ്റിയില്‍  കയറാന്‍.
ട്രുംപിന്റെ വാല്‍ പൊക്കി  കീഴെ  നിന്ന്  പൊക്കി  കീജെ  വിളിക്കാന്‍ ഉണ്ട്  കുറെ പുതു പണക്കാര്‍  വിഡ്ഢികള്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക