ഒക്ലഹോമ സിറ്റി: ഒക്ലഹോമ ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഓഗസ്റ്റ് 18 വെള്ളിയാഴ്ച വൈകുന്നേരം തിരുകുടുംബത്തിന്റെ തിരുനാളിനു കൊടിയേറിയതോടെ മൂന്നു ദിവസം നീണ്ടു നിക്കുന്ന തിരുനാളാഘോഷങ്ങക്ക് ഭക്തിനിര്‍ഭരമായ തുടക്കമായി.
കൊടിയേറ്റിലും തുടര്‍ന്ന് നടന്ന വി, കുര്‍ബാന, നൊവേന, ലദീഞ്ഞ് തിരുകര്‍മ്മങ്ങള്‍ക്കും ഇടവക വികാരി ഫാ. പോള്‍ കൊടകരക്കാരന്‍ കാര്‍മ്മികത്വം വഹിച്ചു.
ഇന്ന് (ആഗസ്റ്റ് 19 ശനി ) രാവിലെ 11 നു വിശുദ്ധ കുര്‍ബാനയും നൊവേനയും. 20 നു ഞായാറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. തുടര്‍ന്ന് ആഘോഷമായ് പ്രദക്ഷിണവും സ്നേഹ വിരുന്നും ഉണ്ടായിരിക്കും. തിരുനാള്‍ കോഡിനേറ്റേഴ്സ് ജോ പാവന,ആനന്ദ് തോമസ്, ട്രസ്റ്റിമാരായ പിയോ ഫിലിപ്പ് , ജോസി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു.