Image

പ്രവാസികള്‍ക്ക്‌ പുതിയ പെന്‍ഷന്‍ പദ്ധതി

Published on 19 August, 2017
പ്രവാസികള്‍ക്ക്‌ പുതിയ പെന്‍ഷന്‍ പദ്ധതി
തിരുവനന്തപുരം :ദീര്‍ഘകാല പ്രവാസജീവിതത്തിനു ശേഷം മടങ്ങിയെത്തുന്നവര്‍ക്ക്‌ 5,000 മുതല്‍ 50,000 രൂപവരെ പ്രതിമാസം ലഭിക്കുന്ന ഡിവിഡന്റ്‌ പെന്‍ഷന്‍ പദ്ധതിക്ക്‌ പ്രവാസി ക്ഷേമ ബോര്‍ഡ്‌ രൂപംനല്‍കി. പ്രവാസികള്‍ നിക്ഷേപിക്കുന്ന തുകയ്‌ക്ക്‌ ആനുപാതികമായ തുകയാണ്‌ പെന്‍ഷനായി നല്‍കുക.

 അഞ്ച്‌ ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്‌. ഈ തുക മൂന്ന്‌ വര്‍ഷത്തിനകം ആറ്‌ ഘട്ടമായോ അല്ലെങ്കില്‍ ഒറ്റത്തവണയായോ നിക്ഷേപിക്കാം. നിക്ഷേപത്തുക പൂര്‍ണമായും ലഭിച്ച്‌ മൂന്നു വര്‍ഷത്തിനു ശേഷം മാസംതോറും ഡിവിഡന്റ്‌ നല്‍കും. പദ്ധതിയിലൂടെ 60,000 കോടി രൂപവരെ സമാഹരിച്ച്‌ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്‌ വിനിയോഗിക്കാന്‍ കഴിയുംവിധമാണ്‌ കരട്‌ തയ്യാറാക്കിയിട്ടുള്ളത്‌. പദ്ധതിയുടെ കരട്‌ സര്‍ക്കാര്‍ അംഗീകാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‌ സമര്‍പ്പിച്ചു.

പ്രവാസികള്‍ക്ക്‌ ബാങ്കില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്നതിലും കൂടുതല്‍ ആനുകൂല്യം പദ്ധതിയിലൂടെ ലഭ്യമാക്കും. നിക്ഷേപകന്‍ മരിച്ചാല്‍ നിയമപരമായ അവകാശികള്‍ക്ക്‌ നിക്ഷേപത്തുക തിരിച്ചുനല്‍കും. ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത്‌ ജോലിചെയ്‌ത്‌ തിരിച്ചെത്തുന്ന ഭൂരിഭാഗത്തിനും അവസാനകാലം ദാരിദ്യ്രവും രോഗവും മാത്രമാണ്‌ സമ്പാദ്യമെന്ന തിരിച്ചറിവിലാണ്‌ പ്രവാസികളുടെ സമ്പാദ്യം നിക്ഷേപമായി സ്വീകരിച്ചുള്ള പെന്‍ഷന്‍പദ്ധതിക്ക്‌ രൂപംനല്‍കിയതെന്ന്‌ പ്രവാസി ബോര്‍ഡ്‌ ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക