Image

ചങ്ങനാശ്ശേരി കുട്ടനാട് പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോഷി വള്ളിക്കളം Published on 19 August, 2017
ചങ്ങനാശ്ശേരി കുട്ടനാട് പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ഈ വര്‍ഷത്തെ ചങ്ങനാശ്ശേരി-കുട്ടനാട് നിവാസികള്‍ ഒരുമിച്ചു നടത്തുന്ന പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 26, രാവിലെ 10AM മുതല്‍ മോര്‍ട്ടന്‍ ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ചാണ് പിക്‌നിക്ക് നടത്തുന്നത്.

പിക്‌നിക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ബാബു ജോസഫ് കണ്ണിട്ടയില്‍ നിന്നും സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകമായി മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കലാഷ് അവാര്‍ഡോടു കൂടിയുള്ള വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്.

സൗഹൃദ്ബന്ധങ്ങള്‍ പുതുക്കുന്നതിനും, സൗഹൃദപരമായി ഒത്തുകൂടുന്നതിനുമുള്ള ഒരു അവസരമാണിത്. ഇതിന്റെ കോര്‍ഡിനേറ്റര്‍ സക്കറിയ തോമസ് 847-910-6487, കോ-കോര്‍ഡിനേറ്റേഴ്‌സ് രാജന്‍ മാലിയില്‍(847-568-0383), സിജി കൊല്ലാപുരം(847-691-2560), അഗസ്റ്റിന്‍ കളത്തില്‍(847-345-0280), ഫിലിപ്പ് പൗവ്വത്തില്‍(847-338-1430), ആന്റേ കവലയ്ക്കല്‍-630-666-7310, സണ്ണി വള്ളിക്കളം-847-722-7598,
ബാബു ജോസഫ് കണ്ണിട്ടയില്‍-847-312-7750 എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ചങ്ങനാശ്ശേരി-കുട്ടനാട് പ്രദേശവാസികളായ എല്ലാ സുഹൃത്തുക്കളേയും കുടുംബസമേതം ഉല്ലാസദായകമായ ഈ പിക്‌നിക്കിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.



ചങ്ങനാശ്ശേരി കുട്ടനാട് പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക