Image

`ടേസ്റ്റി ബൈറ്റ്‌സ്‌' വനിതകള്‍ക്ക്‌ പാചക മത്സരവുമായി കെ.എ.ഡി.ഡബ്ല്യു

ജോയിച്ചന്‍ പുതുക്കുളം Published on 06 March, 2012
`ടേസ്റ്റി ബൈറ്റ്‌സ്‌' വനിതകള്‍ക്ക്‌ പാചക മത്സരവുമായി കെ.എ.ഡി.ഡബ്ല്യു
വാഷിംഗ്‌ടണ്‍: ലോക വനിതാ ദിനത്തോടനുബന്ധിച്ച്‌ കെ.എ.ജി.ഡബ്ല്യു വനിതാ വിഭാഗം പാചക മത്സരം ഒരുക്കുന്നു. വാഷിംഗ്‌ടണിലെ മലയാളി വനിതകള്‍ക്ക്‌ തങ്ങളുടെ പാചക കലയിലെ തനത്‌ ശൈലി പ്രകടിപ്പിക്കാനുള്ള അപൂര്‍വ്വ അവസരം കൂടിയാണിത്‌. ആദ്യമായാണ്‌ ഇത്തരമൊരു സംരംഭം അമേരിക്കന്‍ തലസ്ഥാന നഗരിയിലെ മലയാളികള്‍ ഒരുക്കുന്നത്‌.

`ടെസ്റ്റി ബൈറ്റ്‌സ്‌' എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന ഈ ചാചക മത്സരം മാര്‍ച്ച്‌ 10-ന്‌ ശനിയാഴ്‌ച റോക്ക്‌വില്ലില്‍ ആണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി www.kagw.com വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. സുഷമാ പ്രവീണ്‍ (703 738 4461), പാര്‍വതി ദാസ്‌ (301 768 8179), സൗമ്യ പത്മനാഭന്‍ (301 653 3028).
`ടേസ്റ്റി ബൈറ്റ്‌സ്‌' വനിതകള്‍ക്ക്‌ പാചക മത്സരവുമായി കെ.എ.ഡി.ഡബ്ല്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക