Image

റ്റാമ്പായിലെ ഓണാഘോഷം ആഗസ്റ്റ് 19-ന്, കൂട്ടായ്മയുടെ വിജയം

Published on 19 August, 2017
റ്റാമ്പായിലെ ഓണാഘോഷം ആഗസ്റ്റ് 19-ന്, കൂട്ടായ്മയുടെ വിജയം
റാമ്പാ: അമേരിക്കയിലെ കേരളമെന്ന് അറിയപ്പെടുന്ന ഫ്‌ളോറിഡയിലെ പ്രധാന നഗരങ്ങളിലൊന്നായ റ്റാമ്പയിലെങ്ങും ഉത്സവ ലഹരി എത്തിക്കഴിഞ്ഞു. ആഗസ്റ്റ് 19-ന് ഹിന്ദു ടെമ്പിളിനു സമീപമുള്ള ഐ.സി.സി ഹാളില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കത്തിലാണ് എല്ലാവരും. കേരളത്തിന്റെ തനത് വിഭവങ്ങളുമായി യഥാര്‍ത്ഥ വാഴയിലയില്‍ തന്നെ ഓണത്തിന്റേതായ 21 വിഭവങ്ങളുമായി ഓണസദ്യ ഉച്ചയ്ക്ക് 11 മണിക്ക് ആരംഭിക്കും.

റ്റാമ്പായിലെമ്പാടും ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് മെഗാ തിരുവാതിരയുടെ പ്രാക്ടീസ് നടക്കുകയാണ്. എവിടെ ചെന്നാലും ഒരു ഓണമയം. റ്റാമ്പായുടെ വിവിധ ഭാഗങ്ങളിലുള്ള ചെറിയ പ്രദേശങ്ങളായ ബ്രാന്‍ഡണ്‍, വാള്‍റിക്കോ, സാരസോട്ട, ന്യൂ റ്റാമ്പാ, ലൂട്ട്‌സ്, ഒഡേസ്സാ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രാക്ടീസ് നടക്കുന്നത്. അമേരിക്കയിലെ ജോലി തെരക്കിനിടയിലും കുട്ടികള്‍ ഉള്‍പ്പെടയുള്ളവര്‍ ഇതുപോലൊരു ചരിത്ര മുഹൂര്‍ത്തത്തിന് പങ്കാളികളാകാന്‍ കാണിക്കുന്ന ആവേശം എടുത്തുപറയേണ്ടതാണ്. തിരുവാതിരയോടൊപ്പം കാവടിയാട്ടം, പുലിക്കളി, താലപ്പൊലി തുടങ്ങിയവയോടുകൂടിയ ഘോഷയാത്രയും, മാവേലി മന്നനെ വരേല്‍ക്കുന്നതിനായി ഉണ്ടായിരിക്കും. അമ്പതിനോടടുത്ത് യുവതീ യുവാക്കള്‍ ചെണ്ടമേളവുമായി ഘോഷയാത്രയില്‍ അണിനിരക്കും.

റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ആഗസ്റ്റ് 19-ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളിലേക്ക് സാദരം ക്ഷണിക്കുന്നു.

അഡ്രസ്: ICC Hall, 5511 Lynn Road, Tampa, FL 33624

ഉച്ചയ്ക്ക് 11 മണിക്ക് സദ്യ ആരംഭിക്കും. 2 മണിക്ക് ഘോഷയാത്ര, 2.30-ന് തിരുവാതിര (പ്രധാന ആകര്‍ഷണം). 3 മണി മുതല്‍ കള്‍ച്ചറല്‍ പരിപാടികള്‍.

സാഹിത്യകാരനും ഡോക്ടറുമായ രവീന്ദ്രനാഥന്‍ ഓണസന്ദേശം നല്‍കും. 28 വര്‍ഷത്തെ പാരമ്പര്യമുള്ള എം.എ.സി.എഫിന്റെ ആദ്യത്തെ ലൈഫ് മെമ്പറാണ് ഡോ. രവീന്ദ്രനാഥന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക