Image

മാത്യു ജോസഫിന്‌ ന്യൂജേഴ്‌സി മലയാളികളുടെ ആദരാഞ്‌ജലികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 06 March, 2012
മാത്യു ജോസഫിന്‌ ന്യൂജേഴ്‌സി മലയാളികളുടെ ആദരാഞ്‌ജലികള്‍
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി മലയാളികളുടെ ഇഷ്‌ട സുഹൃത്തും കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കെ.എ.എന്‍.ജി) യുടെ മുന്‍ ഭാരവാഹിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ മാത്യു ജോസഫിന്റെ നിര്യാണത്തില്‍ കെ.എ.എന്‍.ജി നേതാക്കള്‍ അനുശോചനം അര്‍പ്പിച്ചു.

കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയിലൂടെ ഒട്ടനവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ മാത്യു ജോസഫിന്റെ മരണത്തിലൂടെ ഒരു നല്ല ജ്യേഷ്‌ഠ സഹോദരനെയാണ്‌ നഷ്‌ടപ്പെട്ടതെന്ന്‌ കെ.എ.എന്‍.ജി പ്രസിഡന്റ്‌ സജി പോള്‍ തന്റെ അനുശോചന പ്രസംഗത്തില്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖമായ പാലാ സെന്റ്‌ തോമസ്‌ കോളജില്‍ നിന്ന്‌ ബിരുദവും തുടര്‍ന്ന്‌ തിരുവനന്തപുരം ലോ കോളജില്‍നിന്ന്‌ നിയമ ബിരുദവും, ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മാത്യു ജോസഫ്‌ അമേരിക്കയിലെത്തി തന്റെ നേതൃപാടവത്തിലൂടെയും മാതൃകാപരമായ പെരുമാറ്റത്തിലൂടെയും ന്യൂജേഴ്‌സി മലയാളികളുടെ ഇഷ്‌ട സുഹൃത്തായി മാറുകയായിരുന്നുവെന്ന്‌ കെ.എ.എന്‍.ജി സെക്രട്ടറി ജിബി തോമസ്‌ അനുസ്‌മരിച്ചു.

തുടര്‍ന്ന്‌ കാഞ്ചിന്റെ നേതാക്കലായ ജയ്‌സണ്‍ അലക്‌സ്‌, അനിയന്‍ ജോര്‍ജ്‌, ഷോണ്‍ ഡേവിഡ്‌, ജയിംസ്‌ മുക്കാടന്‍, അമ്മു ഫിലിപ്പ്‌, ജെയ്‌ കുളമ്പില്‍, സ്വപ്‌ന രാജേഷ്‌, അബ്‌ദുള്ള സെയ്‌ദ്‌, സണ്ണി വാളിയപ്ലാക്കല്‍ തുടങ്ങി ഒട്ടേറെ പേര്‍ അനുശോചന യോഗത്തില്‍ പ്രസംഗിച്ചു.

കേരളാ അസോസിയേഷന്റെ അനുസ്‌മരണാ യോഗത്തില്‍ പങ്കെടുക്കയും മാത്യു ജോസഫിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്‌തു.

ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള പബ്ലിക്‌ ട്രസ്റ്റ്‌ റിയാല്‍ട്ടി ഗ്രൂപ്പിന്റെ ഓഫീസില്‍ വൈകുന്നേരം നാലുമണിക്ക്‌ ആരംഭിച്ച അനുസ്‌മരണാ യോഗം അഞ്ചുമണിക്ക്‌ അവസാനിച്ചു.
മാത്യു ജോസഫിന്‌ ന്യൂജേഴ്‌സി മലയാളികളുടെ ആദരാഞ്‌ജലികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക