Image

കേരളത്തിനെതിരെ സംഘപരിവാര്‍ ഉത്തരേന്ത്യന്‍ ലോബി നടത്തുന്ന കുപ്രചരണങ്ങളെ ചെറുക്കുക: നവയുഗം

Published on 19 August, 2017
കേരളത്തിനെതിരെ സംഘപരിവാര്‍ ഉത്തരേന്ത്യന്‍ ലോബി നടത്തുന്ന കുപ്രചരണങ്ങളെ ചെറുക്കുക: നവയുഗം

 

സ്വന്തം രാഷ്ട്രീയഅജണ്ടകള്‍ക്കായി കേരളത്തെ ഹിന്ദുവിരുദ്ധ അക്രമസംസ്ഥാനമെന്ന് മുദ്രകുത്തി പ്രചാരണം നടത്തുന്ന സംഘപരിവാറിനെതിരെ ശക്തമായി പ്രതികരിയ്ക്കേണ്ടത് ആത്മാഭിമാനമുള്ള മലയാളികളുടെ കടമയാണെന്ന് നവയുഗം സാംസ്കാരികവേദി അല്‍ഹസ്സ മേഖലയിലെ നാദ യൂണിറ്റ് രൂപീകരണസമ്മേളനം രാഷ്ട്രീയപ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.

 

ആരോഗ്യ, വിദ്യാഭ്യാസ, മാനവശേഷി മുതലായ കാര്യങ്ങളില്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും നേടാന്‍ കഴിയാത്ത നേട്ടങ്ങള്‍ ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളം. ബി.ജെ.പി ഭരിയ്ക്കുന്ന യു.പി, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാതെ ജനങ്ങള്‍ നരകിയ്ക്കുമ്പോഴും, ഗോരക്ക്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പിഞ്ചു കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ ശ്വാസം മുട്ടി മരിയ്ക്കുമ്പോഴും, ദളിതരും, ന്യൂനപക്ഷക്കാരും സംഘപരിവാര്‍ ആക്രമണങ്ങളില്‍ കൊല ചെയ്യപ്പെടുമ്പോഴും വാ തുറക്കാത്ത കേന്ദ്രസര്‍ക്കാരും, ബി.ജെ.പി നേതാക്കളും, പ്രാദേശിക രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ കേരളത്തെ കരിവാരി തേയ്ക്കാന്‍ സംഘടിതമായി ശ്രമിയ്ക്കുന്നത് പരിഹാസ്യമാണ്.


ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ നാദ യൂണിറ്റ് രൂപീകരണസമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം ഉത്ഘാടനം ചെയ്തു. കേന്ദ്ര രക്ഷാധികാരി   ഉണ്ണി പൂച്ചെടിയിൽ, അല്‍ഹസ്സ മേഖല രക്ഷാധികാരി ഹുസൈൻ കുന്നിക്കോട്എന്നിവര്‍ ആശംസകൾ അർപ്പിച്ചു.സംസാരിച്ചു. നവയുഗം ജനറൽ സെക്രട്ടറി  എം.എ. വാഹിദ് കര്യറ  സംഘടന വിശദികരണം നൽകി.അല്‍ഹസ്സ മേഖല പ്രസിഡന്റ് രാജീവ് ചവറ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. യോഗത്തിന് മുരളി പി. നായർ സ്വാഗതവും, കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.


യൂണിറ്റ് രക്ഷാധികാരിയായി ജയകുമാറിനെയും, പ്രസിഡന്റായി കൃഷ്ണകുമാറിനെയും, വൈസ് പ്രസിന്റ്മാരായി തോമസ്രാമചന്ദ്രൻഎന്നിവരെയും, സെക്രട്ടറിയായി മുരളി പി. നായരെയും, ജോയ്ൻറ്റ് സെക്രട്ടറിമാരായി ജേക്കബ്‌ദേവസ്യഷിബു എന്നിവരെയും, ട്രെഷററായി  ബാബു മോട്ടമ്മലിനെയും യോഗം  തെരെഞ്ഞെടുത്തു.


Photo: നവയുഗം നാദ യൂണിറ്റ് ഭാരവാഹികള്‍ 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക