Image

മലപ്പുറം ജില്ലയില്‍ ഒരുമാസം ആയിരം പേരെ മതംമാറ്റുന്നു : കേന്ദ്ര ആഭ്യന്തര സഹമന്ത്രി

Published on 19 August, 2017
മലപ്പുറം ജില്ലയില്‍  ഒരുമാസം  ആയിരം പേരെ മതംമാറ്റുന്നു : കേന്ദ്ര ആഭ്യന്തര സഹമന്ത്രി
ഹൈദരാബാദ്: മലപ്പുറം ജില്ലയില്‍ വ്യാപകമായ മതംമാറ്റം നടക്കുകയാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹിര്‍. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ പി.ടി.ഐ.യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മലപ്പുറം ജില്ലയില്‍ വലിയൊരു കേന്ദ്രമുണ്ട്. അവിടെ ഏതാണ്ട് ആയിരം പേരെയൊക്കെയാണ് ഒരുമാസം മതംമാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ് മുസ്ലിമാക്കുന്നത്. മേയില്‍ ഞാന്‍ കേരളത്തില്‍ പോയിരുന്നു. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ദാരിദ്ര്യമാണോ തൊഴിലില്ലായ്മയാണോ ഭീഷണിയാണോ മതംമാറ്റത്തിന് കാരണമെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും സംസ്ഥാനസര്‍ക്കാര്‍ റിപ്പോര്‍ട്ട് തന്നിട്ടില്ല'-അദ്ദേഹം പറഞ്ഞു.

ഹാദിയാ കേസിലെ സുപ്രീംകോടതി നിര്‍ദേശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ ശേഷമാണ് അദ്ദേഹം സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ചത്. 'ഇപ്പോള്‍ എന്‍.ഐ.എ. അക്കാര്യം അന്വേഷിക്കുന്നുണ്ട്. എന്താണ് അവിടെ നടക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്താനാവും'-മന്ത്രി ഹന്‍സ്രാജ് പറഞ്ഞു. (Mathrubhumi)
Join WhatsApp News
Keraleeyan 2017-08-19 14:17:26
കേരളത്തില്‍ കലാപമുണ്ടാക്കിയാലെ ഇവിടെ വേരു പിടിക്കാാവൂ എന്നു സംഘ പരിവാരത്തിനറിയാം. മലപ്പുറം ജില്ലയാണു ഏറ്റവും പറ്റിയ സ്ഥലം.
അക്രമത്തിന്റെ തത്വശാസ്ത്രം പറയുന്ന അവരാണു സി.പി.എം. അതിക്രമത്തെപ്പറ്റി പറയുന്നത്. കേരളത്തിലെ സംഘ പരിവാരത്തെ ഗുജറാത്തിലേക്കു കയറ്റി വിടണം. കേരള സംസ്‌കാരം രക്ഷിക്കണം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക