Image

വീട്ടില്‍ ശൗചാലയം നിര്‍മിച്ചില്ല: യുവതിക്കു വിവാഹമോചനം അനുവദിച്ച്‌ കോടതി

Published on 20 August, 2017
 വീട്ടില്‍ ശൗചാലയം നിര്‍മിച്ചില്ല: യുവതിക്കു  വിവാഹമോചനം അനുവദിച്ച്‌ കോടതി
ന്യൂഡല്‍ഹി: വീട്ടില്‍ ശൗചാലയം നിര്‍മിച്ചു നല്‍കാത്തതിനെ തുടര്‍ന്നു രാജസ്ഥാന്‍ യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു. വീട്ടില്‍ ശൗചാലയം ഇല്ലാത്തതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 2015 ല്‍ യുവതി കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.

2011ലാണ്‌ വിവാഹം കഴിഞ്ഞതെന്നും എന്നാല്‍ ഇതുവരെ ഭര്‍ത്താവ്‌ ശൗചാലയം നിര്‍മിച്ചു നല്‍കിയില്ലെന്നും യുവതി കോടതിയെ ധരിപ്പിച്ചു. പ്രാഥമിക കൃത്യങ്ങളടക്കം നിര്‍വഹിക്കാന്‍ രാത്രിയാകേണ്ട സ്ഥിതിയാണെന്നും യുവതി പറയുന്നു. വീട്ടില്‍ ശൗചാലയം നിര്‍മിക്കണമെന്ന തന്‍റെ ആവശ്യം ഭര്‍ത്താവ്‌ പരിഗണിച്ചില്ലെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.

മദ്യവും സിഗരറ്റും മൊബൈല്‍ ഫോണുകളും വാങ്ങാന്‍ നമ്മള്‍ ധാരാളം പണം ചെലവഴിക്കുന്നുണ്ട്‌. എന്നാല്‍ വീട്ടുകാരുടെ അഭിമാനം സംരക്ഷിക്കാന്‍ നമ്മള്‍ തയാറാകുന്നുല്ലെന്നും കോടതി നിരീക്ഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക