Image

വിവാഹ വാര്‍ത്ത ശരിയല്ലെന്ന്‌ രഞ്‌ജിനി ഹരിദാസ്‌

ആഷ എസ്‌ പണിക്കര്‍ Published on 20 August, 2017
വിവാഹ വാര്‍ത്ത ശരിയല്ലെന്ന്‌ രഞ്‌ജിനി ഹരിദാസ്‌
നടിയും അവതാരകയുമായ രഞ്‌ജിനി ഹരിദാസ്‌ വിവാഹിതയായെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നടി രഹസ്യമായി വിവാഹിതയായി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്തയില്‍ സത്യമില്ലെന്നും അത്‌ തെറ്റാണെന്നും വ്യക്തമാക്കി കൊണ്ട്‌ രഞ്‌ജിനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്‌.

വിവാഹവാര്‍ത്തയുമായി ബന്ധപ്പെട്ട്‌ തനിക്ക്‌ ഒരുപാട്‌ കത്തുകളും ഫോണ്‍കോളുകളും വന്നിരുന്നുവെന്നും അവര്‍ക്കെല്ലം താന്‍ രഹസ്യമായി വിവാഹിതയായോ എന്നായിരുന്നു അറിയേണ്ടിയിരുന്നതെന്നും രഞ്‌ജിനി പറഞ്ഞു. ഇങ്ങനെയൊരു വാര്‍ത്ത തെറ്റാണെന്നും താന്‍ ഇപ്പോഴും അവിവാഹിതയാണെന്നും രഞ്‌ജിനി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക