Image

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോന്പാചരണവും

വര്‍ഗീസ് പ്ലാമ്മൂട്ടില്‍ Published on 20 August, 2017
വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ്  പള്ളിയില്‍  വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോന്പാചരണവും
ന്യൂയോര്‍ക്ക്: വൈറ്റ്‌പ്ലെയിന്‍സ് സെന്റ്‌മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ (99 Park Ave, White Plains, New York.) എല്ലാ വര്‍ഷവും നടത്തിവരാറുള്ള ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോന്പാചരണവും കണ്‍വന്‍ഷനും 2017 സെപ്റ്റംബര്‍ 2ാം തീയതി ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 9ാം തീയതി ശനിയാഴ്ച വരെ ഭക്ത്യാദരപുരസ്സരം നടത്തപ്പെടുന്നതാണ്. പെരുന്നാള്‍ സമാപന ദിനമായ സെപ്റ്റംബര്‍ 9ാം തീയതി ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും
ഉണ്ടായിരിക്കുന്നതാണ്.

കാര്യപരിപാടി:
സെപ്റ്റംബര്‍ 2ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45 ന് വി. കുര്‍ബ്ബാന, വൈകുരേം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, ഏഴുമണിക്ക് റവ. ഫാ. ജോബ്‌സന്‍ കോട്ടപ്പുറത്തിന്റെ ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 3 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45 ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ചാന്‍സിലറും ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക് സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയുമായ റവ. ഫാ. തോമസ് പോള്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബ്ബാന, വൈകുരേം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, ഏഴുമണിക്ക് റവ. ഫാ. ഡോ. നൈനാന്‍ കെ. ജോര്‍ജ് നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥന, 9.45 ന് വിശുദ്ധകുര്‍ബ്ബാന, വൈകുരേം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ.ഷിബു വേണാട് മത്തായി നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 5 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന് വിശുദ്ധകുര്‍ബ്ബാന, വൈകുരേം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ. കോശി ഫിലിപ്പ് നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 6 ബുധനാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന 5.30 ന് വിശുദ്ധകുര്‍ബ്ബാന, വൈകുരേം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ. കോശി ഫിലിപ്പ് നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 7 വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന് വിശുദ്ധകുര്‍ബ്ബാന, വൈകുരേം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ. സഖറിയ നൈനാന്‍ (സഖേര്‍) ധ്യാനപ്രസംഗം നടത്തും.

സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന് വിശുദ്ധകുര്‍ബ്ബാന, വൈകുരേം 3 മണിക്ക് റവ. ഫാ. സഖറിയ നൈനാന്‍ നയിക്കുന്ന റിട്രീറ്റ്, 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ. സഖറിയ നൈനാന്‍ നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 9 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥന, 9.45ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭി. സഖറിയാ മാര്‍ നിക്കൊളോവോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 12 മണിക്ക് പ്രദക്ഷിണം, ഒരുമണിക്ക് ആശീര്‍വ്വാദം 1.30 നേര്‍ച്ചവിളന്പും സ്‌നേഹവിരുന്നും എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

എട്ടുനോന്പാചരണത്തിലും ധ്യാനയോഗങ്ങളിലും ദൈവമാതാവിന്റെ ജനനപ്പെരുന്നാളിലും സംബന്ധിച്ച് വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും ക്രിസ്തുയേശുവിന്റെ ധന്യ നാമത്തില്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍ (516) 456 6494 സെക്രട്ടറി റ്റെയ്മി തോമസ് (845) 5219951 ട്രഷറര്‍ അജി പാലപ്പിള്ളില്‍ (914) 202 5015
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക