Image

ഡാളസ് സൗഹൃദവേദിഓണം സെപ്തംബര് 4; സജിനി സക്കറിയ മുഖ്യ അതിഥി

എബി മക്കപ്പുഴ Published on 20 August, 2017
ഡാളസ് സൗഹൃദവേദിഓണം സെപ്തംബര് 4; സജിനി സക്കറിയ മുഖ്യ അതിഥി
ഡാളസ് 
സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശവുമായി, സമാനതകളില്ലാത്ത കേരളീയ സാംസ്‌കാരിക പ്പെരുമയുടെ സമ്പന്നതയുമായി ഡാളസ് സൗഹൃദവേദി ഒരിക്കല്‍ കൂടി ഓണം ആഘോഷിക്കുന്നു

മാറ്റം കൊതിക്കുന്ന പ്രവാസി മലയാളികളുടെ മനസ്സില്‍, മാറ്റമില്ലാത്ത മനുഷ്യത്തിന്റെ മഹനീയ പ്രതീകമായി വിരുന്നിനെത്തുന്ന മഹാബലിയെ എതിരേല്‍ക്കുവാന് സമാദരണീയരായ സാമൂഹ്യ-സാംസ്‌കാരിക, സാഹിത്യ നായകന്മാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഈ സൗഹൃദ വേദിയിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അജയകുമാര്, സെക്രട്ടറി എബി തോമസ്എന്നിവര്‍ അറിയിക്കുന്നു.

സെപ്തംബര് 4 തിങ്കളാഴ്ച പത്തു മണിക്ക് കരോള്‍ടോണ് സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് നടത്തപ്പടുക.
അക്കര കാഴ്ചകള്‍ എന്ന മലയാള സീരിയലിലൂടെ പ്രവാസി ലക്ഷങ്ങളുടെസ്‌നേഹാദരവുകള്‍ പിടിച്ചു പറ്റിയ ശ്രീമതി. സജിനി സക്കറിയ ഡാളസ് സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ മുഖ്യ അതിഥി ആയിരിരിക്കും.

പുതുമയേറിയ കലാ പരിപാടികള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് നടത്തുന്ന ആഘോഷ വേളയില്‍ അറുനൂറില്പരം മലയാളികളെ പ്രതീക്ഷിക്കുന്നുണ്ട്. ഡാളസിലെ പ്രമുഖരായ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ഈ ആഘോഷ പരിപാടിയില് ചെണ്ട വാദ്യ മേളങ്ങളോടും, താലപ്പൊലി ഏന്തിയ സ്ത്രീഗുണം മഹാബലിയെ സ്റ്റേജിലേക്ക് ആനയിച്ചു കൊണ്ടായിരിക്കും ആഘോഷ കലാ പരിപാടികള്‍ക്ക് തുടക്കമിടുക

പതിനേഴു വിഭവങ്ങളടങ്ങിയ നടന് ഓണ സദ്യ വിളമ്പി ഡാളസ് സൗഹൃദ വേദിയുടെ ആഘോഷ പരിപാടികളുടെ സമാപനം കുറിക്കും. വളരെ ഗംഭീരമായി ആഘോഷിക്കുന്ന ഈ പരിപാടിയില് പ്രവേശനം സൗജന്യമാണ്.
ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ മെഗാ സ്‌പോണ്‍സര് പ്രീമിയര് ഡെന്റല് ക്ലിനിക് ഉടമ ഡോ.എബി .എ. ജേക്കബ് ആണ്.
ഡാളസ് സൗഹൃദവേദിഓണം സെപ്തംബര് 4; സജിനി സക്കറിയ മുഖ്യ അതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക