Image

കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റ് ഓണാഘോഷം ഓഗസ്റ്റ് 26-ന്

Published on 20 August, 2017
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റ് ഓണാഘോഷം ഓഗസ്റ്റ് 26-ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26-നു ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സീവ്യൂ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടുകൂടി നടത്തുന്നു.

ഉച്ചയ്ക്ക് 12 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്നു ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി ആര്‍പ്പുവിളികളോടെ മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും തുടര്‍ന്നു രാഷ്ട്രീയ-സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കും. കേരളത്തിന്റെ കലാപാരമ്പര്യവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.

സ്റ്റാറ്റന്‍ഐലന്റിലെ എല്ലാ മലയാളി കുടുംബങ്ങളേയും ഓണാഘോഷ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് ചെറിയാന്‍ (347 403 3417), ഇടിക്കുള ചാക്കോ (917 445 8040), ജൂലി ബിനോയ് (201 456 6221), വിജി ഏബ്രഹാം (347 636 0119), സജി ഏബ്രഹാം (917 862 7204)

പി.ആര്‍.ഒ പൊന്നച്ചന്‍ ചാക്കോ അറിയിച്ചതാണ് ഈ വര്‍ത്ത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക