Image

ആത്മഹത്യ ചെയ്യാന്‍ തക്കതായ ഒരു തെറ്റും അവര്‍ ചെയ്തിരുന്നില്ല; സില്‍ക്ക് സ്മിതയെപ്പറ്റി വിദ്യബാലന്‍

Published on 20 August, 2017
ആത്മഹത്യ ചെയ്യാന്‍ തക്കതായ ഒരു തെറ്റും അവര്‍ ചെയ്തിരുന്നില്ല; സില്‍ക്ക് സ്മിതയെപ്പറ്റി വിദ്യബാലന്‍

ഗ്ലാമറിന്റെ പുതുലോകം ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ചു കടന്നു പോയ സില്‍ക്ക് സ്മിതയെപ്പറ്റി ബോളിവുഡ് താരസുന്ദരി വിദ്യബാലന്‍ മനസു തുറക്കുന്നു. ഞാന്‍ തെന്നിന്ത്യാക്കാരി എന്ന നിലയ്ക്ക് സില്‍ക്ക് സ്മിതയുടെ എല്ലാ പടങ്ങളും കാണുക പതിവാണ്. വളരെ വ്യത്യസ്തമാണ് അവരുടെ അഭിനയം. പടങ്ങളുടെ വിജയത്തിന് അവരുടെ അഭിനയമാണ് പ്രധാന കാരണം. പക്ഷേ അവര്‍ ഏകാകിനിയായിരുന്നു. അവര്‍ക്ക് സംരക്ഷകരായി ആരുമില്ലായിരുന്നു. വെറുപ്പും ചതിയും നയവഞ്ചന എന്നിവകള്‍ക്ക് മധ്യേ അവര്‍ ജീവിച്ചുപോന്നു. വളരെ ശോചനീയമായ ജീവിതം. ഒടുവില്‍ ആത്മഹത്യയില്‍ അവസാനിക്കുകയാണ് ചെയ്തത്. ആത്മഹത്യ ചെയ്യാന്‍ തക്കതായ ഒരു തെറ്റും അവര്‍ ചെയ്തിരുന്നില്ല.

‘ഡര്‍ട്ടി പിക്ചര്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്‌ബോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു. ആത്മഹത്യ ചെയ്യുന്ന രംഗത്ത് ഞാനാകെ തളരുകയായിരുന്നു. എനിക്ക് പൊട്ടിക്കരയാന്‍ തോന്നി. അവിടെ ഞാന്‍ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. ആ നിമിഷങ്ങളില്‍ അവരുടെ മാനസിക നില എങ്ങനെയായിരിക്കും, അവര്‍ തന്റെ മുന്നിലുള്ള ഇരുണ്ട ലോകത്തെ എങ്ങനെ നേരിട്ടു. എന്നൊക്കെ ഞാന്‍ അപ്പോള്‍ ചിന്തിച്ചുപോയി. ഞാന്‍ മാനസികമായി തളര്‍ന്നുപോയി. പിറ്റേന്നാള്‍ കടുത്ത പനി ബാധിച്ച് എട്ടുദിവസം വരെ ആശുപത്രിയില്‍ കഴിഞ്ഞു. ശ്വാസംമുട്ട് അനുഭവപ്പെട്ടു. ശ്ശെ എന്തൊരു ജീവിതം എന്ന് ചിന്തിക്കാന്‍ എനിക്കു തോന്നി.വിദ്യ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക