Image

സിലിക്കന്‍വാലിയില്‍ കേരള ക്ലബ് കുക്ക്ഓഫ് 2017 ബിരിയാണി ഫെസ്റ്റ്: ഒരുക്കങ്ങള്‍ തകൃതിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 August, 2017
സിലിക്കന്‍വാലിയില്‍ കേരള ക്ലബ് കുക്ക്ഓഫ് 2017 ബിരിയാണി ഫെസ്റ്റ്: ഒരുക്കങ്ങള്‍ തകൃതിയില്‍
സാന്‍ഫ്രാന്‍സിസ്‌കോ: കേരളാ ക്ലബ് കാലിഫോര്ണിയ ഒരുക്കുന്ന തട്ടുകട 2017 "ബിരിയാണി ഫെസ്റ്റ്' ഒരുക്കങ്ങള്‍ തകൃതിയായി മുന്നേറുന്നു. ഓഗസ്റ്റ് 26 നു സണ്ണിവെയിലെ ബെലാന്‍ഡ്‌സ് പാര്‍ക്കില്‍ രാവിലെ 11 മണി മുതല്‍ 2 മണി വരെയാണ് കുക്ക്ഓഫ് .

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പുട്ട് ഫെസ്റ്റിവല്‍, കേക്ക് ആന്‍ഡ് വൈന്‍ ഫെസ്റ്റിവല്‍ , പായസം കുക്ക്ഓഫ്, തട്ടുകട എന്നിവ വന്‍ വിജയമായിരുന്നു .ഈ വര്‍ഷം "ബിരിയാണി ഫെസ്റ്റ് 2017' പരിപാടിയില്‍ ഇരുപത്തിഅഞ്ചോളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. മത്സരാര്‍ത്ഥികള്‍ വിവിധതരം ബിരിയാണികള്‍ കുക്ക് ചെയ്യും. റോയല്‍ ദം ബിരിയാണി, മീന്‍ ബിരിയാണി, കൊഞ്ചു ബിരിയാണി , മലബാര്‍ ആട് ബിരിയാണി, മലബാര്‍ ചിക്കന്‍ ബിരിയാണി, കോഴിക്കോടന്‍ ദം ബിരിയാണി പാലക്കാടന്‍ പച്ചക്കറി ബിരിയാണി, തിക്കോടി കല്ലുമ്മക്കായ ബിരിയാണി, തലശ്ശേരി കോഴി ബിരിയാണി തുടങ്ങി നിരവധി തരത്തിലുള്ള ബിരിയാണികള്‍ മത്സരത്തിനു ഉണ്ടാകുമെന്ന് ഭാരവാഹികള് പറഞ്ഞു.ഓംലെറ്റ് , ചുക്ക് കാപ്പി, സംഭാരം , തട്ട് ദോശ എന്നിവ തട്ടുകട 2017 ന് മാറ്റുകൂട്ടും

മസൂദ് വൈദ്യരകത് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) , വിനയചന്ദ്രന്‍ (പ്രസിഡന്റ് ), ജോസ് ജോസഫ് , സതീഷ് നമ്പ്യാര്‍ , തോമസ് തെക്കനേത്ത് , മനോജ് എമ്പ്രാന്തിരി , മനോജ്. ടി.ന്‍ , ജോകുമാര്‍ ജോസഫ് , സുരേഷ് കടവത്ത് , ജി ഗോപകുമാര്‍ എന്നിവര്‍ വിവിധ കാര്യക്രമങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നു

കേരളാ ക്ലബ് കാലിഫോര്ണിയ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് സാന്‍ഫ്രാന്‍സിസ്‌കോ മലയാളികള് അത്യുജ്വലമായ പ്രതികരണമാണ് നല്കുന്നതെന്ന് ഭാരവാഹികള് പറഞ്ഞു.

പരിപാടിയില് പങ്കെടുക്കാനും, കേരള ക്ലബിന്റെ സംരംഭങ്ങളെ പിന്തുണയ്ക്കാനും സംഘടാകര് അഭ്യര്‍ത്ഥിക്കുന്നു. വിശദവിവരങ്ങള് വെബ്‌സൈറ്റില്‍ http://www.keralaclubca.org/biriyani-fest-2017.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക