Image

കയ്യേറ്റം തെളിയിച്ചാല്‍ സ്വത്ത്‌ മുഴുവന്‍ എഴുതിത്തരാമെന്ന്‌ മന്ത്രി തോമസ്‌ ചാണ്ടി

Published on 21 August, 2017
കയ്യേറ്റം തെളിയിച്ചാല്‍ സ്വത്ത്‌ മുഴുവന്‍ എഴുതിത്തരാമെന്ന്‌ മന്ത്രി തോമസ്‌ ചാണ്ടി


തിരുവനന്തപുരം: കുട്ടനാട്ടില്‍ കായല്‍ കയ്യേറിയെന്ന ആരോപണത്തെ വെല്ലുവിളിച്ച്‌ ഗതാഗതവകുപ്പ്‌ മന്ത്രി തോമസ്‌ ചാണ്ടി. താന്‍ ഭൂമി കയ്യേറിയതായി തെളിയിച്ചാല്‍ തന്റെ സ്വത്ത്‌ മുഴുവന്‍ എഴുതിത്തരാമെന്ന്‌ മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു തോമസ്‌ ചാണ്ടിയുടെ പ്രതികരണം.

കെഎസ്‌ആര്‍ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ മുസ്ലീം ലീഗ്‌ എംഎല്‍എ എന്‍ എ നെല്ലിക്കുന്നിന്‌ മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ വാഗ്‌ദാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക