Image

ഒന്‍പത്‌ നഗരങ്ങളില്‍ കൂടി മെട്രോയ്‌ക്ക്‌ കേന്ദ്ര അനുമതി

Published on 21 August, 2017
ഒന്‍പത്‌ നഗരങ്ങളില്‍ കൂടി മെട്രോയ്‌ക്ക്‌ കേന്ദ്ര അനുമതി


ന്യൂദല്‍ഹി: രാജ്യത്തെ ഒന്‍പതു നഗരങ്ങളിലേക്കു കൂടി മെട്രോ പാത നീട്ടാന്‍ കേന്ദ്രാനുമതി. 313 കി.മീ മെട്രോ പാത നീട്ടാന്‍ അനുമതി ലഭിച്ചേക്കുമെന്നാണ്‌ കരുതുന്നത്‌. പുതിയ മെട്രോ നയത്തിന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിന്‌ പിന്നാലെയാണ്‌ രാജ്യത്തെ മെട്രോ യാത്രാ സൗകര്യം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്‌.

നിലവില്‍ അനുമതി ലഭിച്ചിട്ടുള്ള മെട്രോകള്‍ ദീര്‍ഘിപ്പിക്കുന്നതിനായിരിക്കും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കുന്നത്‌. ദല്‍ഹി, നോയിഡ, ലക്‌നൗ, ഹൈദരാബാദ്‌, നാഗ്‌പുര്‍, കൊച്ചി, ബെംഗളൂരു തുടങ്ങിയ മെട്രോകളാണ്‌ ഇവ. നിലവിലുള്ളവ നീട്ടാന്‍ അനുമതി നല്‍കിയ ശേഷമായിരിക്കും പുതുതായി മെട്രോമോണോലൈറ്റ്‌ മെട്രോ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള അനുമതികള്‍ സര്‍ക്കാര്‍ പരിഗണിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക